പദവികളിലിരുന്ന് കോണ്‍ഗ്രസ്സ് സ്ഥാനാർത്ഥികള്‍ക്കെതിരെ പ്രവർത്തിച്ചവർക്ക് നേതൃസ്ഥാനം: ആരോപണവുമായി കെപിസിസി സെക്രട്ടറി

പദവികളിലിരുന്ന് കോണ്‍ഗ്രസ്സ് സ്ഥാനാർത്ഥികള്‍ക്കെതിരെ പ്രവർത്തിച്ച നേതാക്കളെ വീണ്ടും നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി കെപിസിസി സെക്രട്ടറി. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം പഠിക്കാന്‍ കെപിസിസി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പാർട്ടി നേതൃത്വം ഗൗരവമായി കാണുന്നില്ലെന്നും കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത് കുറ്റപ്പെടുത്തി.
നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു പി എസ് പ്രശാന്ത്. കെപിസിസി ജനറല്‍ സെക്രട്ടറി, ഡിസിസി അധ്യക്ഷ പദവികളിലേക്ക് പരിഗണിക്കുന്നവരില്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടി സ്ഥാനാർത്ഥികള്‍ക്കെതിരെ പ്രവർത്തിച്ച നേതാക്കളുടെ പേരുകളുമുണ്ടെന്ന് പ്രശാന്ത് ചൂണ്ടിക്കാട്ടി. കൂടാതെ കോണ്‍ഗ്രസ്സില്‍ തലമുറ മാറ്റം തടയുന്നതിനും യുവനേതാക്കളെ വെട്ടിനിരത്തുന്നതിനും മുതിർന്ന നേതാക്കളില്‍ ചിലർ ഗൂഢാലോചന നടത്തുന്നതായും പ്രശാന്ത് കൂട്ടിച്ചേർത്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥികളായിരുന്ന നിരവധി പേർ, പല മുതിന്ന നേതാക്കള്‍ക്കെതിരെയും കെപിസിസി സമിതിക്ക് മുന്നില്‍ ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നു. എന്നാല്‍, ആദ്യമായാണ് ഒരാള്‍ പരസ്യ പ്രതികരണം നടത്തുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here