സ്വാതന്ത്ര്യദിനം ആഘോഷിച്ച സി.പി.എമ്മിന്റെ സല്‍ബുദ്ധി സ്വാഗതാർഹം ; കെ. സുധാകരൻ

എഴുപത്തി അഞ്ച് വർഷം കഴിഞ്ഞപ്പോൾ ആദ്യ സ്വാതന്ത്യദിനം ആഘോഷിക്കാനുള്ള സത്ബുദ്ധി സി പി എമ്മിന് തോന്നിയതിൽ സന്തോഷമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഗാന്ധിജിയെ തള്ളിപ്പറഞ്ഞ രാഷ്ട്രീയ പ്രസ്ഥാനമാണ് സി പി എം. അവർ ചെയ്തത് തെറ്റാണെന്ന് പറയാനുള്ള ആർജ്ജവം സിപിഎം കാണിക്കണമെന്നും കെ.പി.സി.സി ആസ്ഥാനത്ത് സ്വതന്ത്ര്യദിനാഘോഷത്തിൽ സംസാരിക്കവെ കെ സുധാകരൻ പറഞ്ഞു.
സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഒരു ചരിത്രവും അവകാശപ്പെടാനില്ലാത്ത പ്രസ്ഥാനമാണ് സി.പി.എം. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്തവരാണ് കമ്യൂണിസ്റ്റുകാർ. ഗാന്ധിജിയെയും അഹിംസയെയും അവർ തിരസ്‌കരിച്ചു. കോൺഗ്രസിന്റെ രാഷ്ട്രീയ ലക്ഷ്യത്തെ അവർ പരസ്യമായി അധിക്ഷേപിച്ചെന്നും സുധാകരൻ പറഞ്ഞു.
Read Also : റോഡ് പുനർനിർമാണം പൂർത്തീകരിച്ചത് മികച്ച രീതിയിൽ; വിവാദം ബാധിക്കില്ല : ജി സുധാകരൻ
കോൺഗ്രസിൻറെ പൈതൃകം സിപിഎം അംഗീകരിച്ചുവെന്നും കെ സുധാകരൻ പറഞ്ഞു. പ്രധാനമന്ത്രി ജനങ്ങൾക്കിടയിൽ വർഗീയതയുടെ തീ കോരിയിടുകയാണെന്ന് സുധാകരൻ ആരോപിച്ചു. വിഭജനത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നത് അതുകൊണ്ടാണ്. പ്രധാനമന്ത്രിയുടെ മനസിൽ ഹിന്ദു വർഗീയതയാണെന്നും കെ സുധാകരൻ തിരുവനന്തപുരത്ത് പറഞ്ഞു.
Story Highlight: K Sudhakaran Indian Independence day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here