ഡിസിസി അധ്യക്ഷരുടെ പട്ടിക: തൃപ്തനെന്ന് മുരളിധരൻ; സുധീരനു പരാതി,തർക്കം മുറുകുന്നു

കോൺഗ്രസ് പുനഃസംഘടനയിൽ മുതിര്‍ന്ന നേതാക്കളുടെ തീരുമാനം വിശ്വാസത്തിലെടുത്താകണം മുന്നോട്ട് പോകാനെന്ന് കെ.മുരളീധരന്‍ എംപി. സമ്പൂർണ അഴിച്ചുപണി വരുമ്പോൾ അപശബ്ദങ്ങള്‍ സ്വാഭാവികമാണ്. പുതിയ ഗ്രൂപ്പുകളെ പാർട്ടിക്ക് ആവശ്യമില്ല. ഗ്രൂപ്പിന് അതീതമായ പ്രവര്‍ത്തനമാണ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.
മുതിര്‍ന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും വിശ്വാസത്തിലെടുത്തുവേണം പുനഃസംഘടനയിൽ കോൺഗ്രസ് മുന്നോട്ടു പോകാൻ. കെപിസിസി പ്രസിഡന്റ് തന്നോട് അഭിപ്രായം ചോദിച്ചിരുന്നു എന്നും മുരളീധരൻ വ്യക്തമാക്കി.
എന്നാൽ, ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക തയാറാക്കിയപ്പോള്‍ അഭിപ്രായം ചോദിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന് പ്രതികരിച്ചു. പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ച് അറിയില്ലെന്നും രാഷ്ട്രീയകാര്യ സമിതിക്ക് മുന്‍പുള്ള യോഗത്തില്‍നിന്ന് തന്നെ ഒഴിവാക്കിയെന്നും വി.എം.സുധീരന്‍ സമൂഹമാധ്യമത്തിൽ കുറിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here