Advertisement

മദ്യലഹരിയില്‍ യുവാവ് സുഹൃത്തുക്കളെ കൊലപ്പെടുത്തി

August 15, 2021
1 minute Read
murder case

തിരുവനന്തുപുരം മാറനല്ലൂരില്‍ മദ്യലഹരിയില്‍ യുവാവ് സുഹൃത്തുക്കളെ തല്ലിക്കൊന്നു. കൊലപാതകത്തിന് ശേഷം പ്രതി പൊലീസില്‍ കീഴടങ്ങി. മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പ്രതി അരുണ്‍രാജ്‌

ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവമുണ്ടായത്. മാറനല്ലൂരിന് സമീപം മൂലക്കോളം സ്വദേശികളായ സന്തോഷും സജീഷുമാണ് കൊല്ലപ്പെട്ടത്. സന്തോഷിന്റെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. സംഭവത്തിന് ശേഷം പ്രതിയായ അരുണ്‍രാജ് മാറനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

കൊല്ലപ്പെട്ട സന്തോഷിനും സജീഷിനും പ്രതിയായ അരുണ്‍രാജിനും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും സാഹചര്യമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊല്ലപ്പെട്ട സന്തോഷും സജീഷും പാറമടയിലെ തൊഴിലാളികളാണ്.പ്ലംബിങ് തൊഴിലാളിയാണ് പ്രതി അരുണ്‍രാജ്.

Story Highlight: murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top