വാഹന പരിശോധനയിൽനിന്ന് രക്ഷപെടാൻ പൊലീസുദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച് കാർ; വൈറലായി വിഡിയോ

പഞ്ചാബിൽ വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസുകാരനെ കാർ ഇടിച്ച് തെറുപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. അതിവേഗത്തിൽ മുന്നോട്ട് കുതിച്ച കാർ തടഞ്ഞു നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരനെ ഇടിച്ച് തെറുപ്പിച്ചത്. സുരക്ഷാ പരിശോധനയുടെ ഭാഗമായി പൊലീസുകാരൻ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും കാർ വേഗത കൂട്ടി കുതിക്കുകയായിരുന്നു.
Read Also : രാജ്യത്തെ പുതിയ നിയമനിർമാണങ്ങളിൽ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ്
കാർ തടയാൻ ശ്രമിച്ച പൊലീസുകാരനെ വലിച്ചിഴച്ച് കാർ മുന്നോട്ട് നീങ്ങുകയായിരുന്നു. കാർ ഇടിച്ചതിനെ തുടർന്ന് വീഴാതിരിക്കാനായി ബോണറ്റിൽ പിടിച്ച് കിടക്കാൻ പൊലീസുകാരൻ ശ്രമിച്ചു. എന്നാൽ കാർ വേഗത കുറച്ചില്ല. ബോണറ്റിൽ പിടിച്ച് തൂങ്ങി കിടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട പൊലീസുകാരന്റെ തല ഗ്ലാസിൽ പിടിക്കുന്നതും റോഡിലേക്ക് വീഴുന്നതും വിഡിയോയിൽ വ്യക്തമാണ്.
റോഡിൽ വീണ പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. കാർ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
Story Highlight: Punjab cop dragged by car
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here