അടിയന്തര യോഗം വിളിച്ച് ഐക്യരാഷ്ട്ര സഭ രക്ഷാസമിതി; അഷ്റഫ് ഗനിയുടെ രാജി ഉടന്‍

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതിനിടെ അടിയന്തര യോഗം വിളിച്ച് ഐക്യരാഷ്ട്ര സഭ രക്ഷാസമിതി. രാജ്യം താലിബാന് കീഴടങ്ങുന്നതിനോട് മുന്നോടിയായി അധികാര കൈമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി താലിബാന്‍ പ്രതിനിധികള്‍ പ്രസിഡന്റിന്റെ വസതിയിലെത്തി. അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി ഉടന്‍ രാജിവയ്ക്കും.അലി അഹമ്മദ് ജലാലി ഇടക്കാല പ്രസിഡന്റാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.taliban enter kabul
കാബൂളിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും താലിബാന്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കാബൂള്‍ വിമാനത്താവളം വഴി ജനങ്ങള്‍ പലായനം ചെയ്യുകയാണ്. എക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയാണ് അടിയന്തര യോഗത്തിന് മുന്‍കൈ എടുത്തത്. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്. ചൈന എന്നിവയാണ് സമിതിയെ മറ്റ് സ്ഥിരാംഗങ്ങള്‍.
അതേസമയം അഫ്ഗാനിലെ തങ്ങളുടെ എംബസിയൊഴിപ്പിക്കാന്‍ മോസ്‌കോ തീരുമാനിച്ചിട്ടില്ലെന്നും റഷ്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് താലിബാന്‍ സുരക്ഷ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റഷ്യന്‍ വിദേശകാര്യ വക്താവ് സാമിര്‍ കബുലോവ് അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് റഷ്യന്‍ വിദേശകാര്യ മേധാവി ലിയോണിഡ് സ്ലട്‌സ്‌കി പറഞ്ഞു. കാബൂളിന്റെ വിവിധയിടങ്ങളില്‍ താലിബാന്‍ സംഘടിച്ചതോടെ അമേരിക്കയും മറ്റ് രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ്.
താത്ക്കാലിക ഭരണകൂടത്തിന് സമാധാനപരമായി അധികാരം കൈമാറാനാണ് ധാരണയായിരിക്കുന്നത്. കാബൂളില്‍ അക്രമണങ്ങള്‍ ഉണ്ടാകില്ലെന്നും പൗരന്മാര്‍ ഭയപ്പെടേണ്ടെന്നും ആഭ്യന്തര മന്ത്രി അറിയിപ്പുനല്‍കി.
അക്രമങ്ങളിലേക്ക് കടക്കരുതെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. കാബൂളില്‍ നിന്ന് പാലായനം ചെയ്യുന്നവരെ തടയരുതെന്ന് നിര്‍ദേശിച്ചതായും താലിബാന്‍ നേതാവ് അറിയിച്ചു. പലയിടങ്ങളിലും ഏറ്റുമുട്ടലിന് നില്‍ക്കാതെ അഫ്ഗാന്‍ സൈന്യം പിന്മാറുകയാണ്.
രണ്ട് ദിവസം മുന്‍പാണ് താലിബാന്‍ കാണ്ഡഹാര്‍ പിടിച്ചെടുത്തത്. താലിബാന്‍ പിടിച്ചെടുക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് കാണ്ഡഹാര്‍. അഫ്ഗാനിലെ ഹെറത്, ഗസ്നി പ്രദേശങ്ങള്‍ നേരത്തെ താലിബാന്‍ പിടിച്ചെടുത്തിരുന്നു. കാണ്ഡഹാര്‍ കൂടി പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ 34 പ്രധാന പ്രദേശങ്ങളില്‍ 12 എണ്ണവും താലിബാന്റെ കൈയിലായി.
Read Also : കീഴടങ്ങി അഫ്ഗാനിസ്ഥാന്‍; അഷ്‌റഫ് ഗനിയുടെ രാജി ഉടന്‍
അഫ്ഗാനിലെ നിലവിലെ പശ്ചാത്തലം കണക്കിലെടുത്ത് കാബൂള്‍ എംബസിയിലെ ജീവനക്കാരെ കുറയ്ക്കാനുള്ള ശ്രമം അമേരിക്ക ആരംഭിച്ചു കഴിഞ്ഞു. പ്രദേശത്തേക്ക് 3000 സൈനികരെ അയച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ഉടന്‍ മടങ്ങിയെത്തണമെന്ന് കേന്ദ്രസര്‍ക്കാരും നേരത്തെ അറിയിച്ചിരുന്നു. പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്ക് പുറപ്പെടാനാണ് സര്‍ക്കാര്‍ നിര്‍ദേശം. താലിബാന്‍ ആക്രമണം നടക്കുന്ന മാസര്‍ ഐ ഷരീഫില്‍ ഇന്ത്യക്കാര്‍ ഉണ്ടെങ്കില്‍ ഉടന്‍ ഡല്‍ഹിയിലേക്ക് മടങ്ങിയെത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. താലിബാന്‍ അഫ്ഗാന്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Story Highlight: taliban enter kabul
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here