Advertisement

കെ. സുധാകരന് സ്വാതന്ത്ര്യസമര മൂല്യങ്ങൾ അറിയില്ല: എ. വിജയരാഘവൻ

August 15, 2021
Google News 1 minute Read
Vijayaraghavan's reply to Sudhakaran

കെ. സുധാകരന് സ്വാതന്ത്ര്യസമര മൂല്യങ്ങൾ അറിയില്ലെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. സംസ്ഥാന കമ്മിറ്റി ഓഫിസിൽ ദേശീയ പതാക ഉയർത്തുന്നത് ഇത് ആദ്യമല്ലെന്ന് എ. വിജയരാഘവൻ പറഞ്ഞു.

‘1947 ൽ പി. കൃഷ്ണപിള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയിട്ടുണ്ട്. എ.കെ.ജി.യും, ഇ.എം.എസും, പി. കൃഷ്ണപിള്ളയുമാണ് കേരളത്തിൽ സ്വാതന്ത്ര്യ സമര പോരാട്ടം നയിച്ച നേതാക്കൾ. കെ. സുധാകരനറെ പരാമർശങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു’ എന്നുമാണ് കെ. സുധാകരന് മറുപടിയായി എ. വിജയരാഘവൻ നൽകിയത്.

Read Also : ‘ഓഗസ്റ്റ് 15 ആപത്ത് 15 എന്ന് പ്രചരിപ്പിച്ചവരാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം’; പരിഹസിച്ച് കെ.സുധാകരൻ

കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെ പരിഹസിച്ച് കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് എ. വിജയരാഘവൻ പ്രതികരിച്ചത്.

ഓഗസ്റ്റ് 15 ആപത്ത് 15 എന്ന് പ്രചരിപ്പിച്ചവരാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്നായിരുന്നു കെ. സുധാകരന്റെ പരിഹാസം.

Story Highlight: Vijayaraghavan’s reply to Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here