Advertisement

സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ നേതൃത്വം തയാറാകണം; വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ.പി സരിന്‍

August 16, 2021
Google News 2 minutes Read
Dr.p sarin

നേതൃത്വത്തിനെതിരെ വിമര്‍ശനുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി സരിന്‍. സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ കോണ്‍ഗ്രസ് തയാറാകണമെന്ന് ഡോ സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ സിപിഐഎം ജയിച്ചത് സ്ത്രീകളുടെ വോട്ടുകൊണ്ടാണെന്നും സരിന്‍ പറഞ്ഞു. മുന്‍ മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് പാര്‍ട്ടി വിട്ടതിനുപിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം.Dr.p sarin

ഡോ. പി സരിന്റെ കുറിപ്പ്;

സുഷ്മിത ദേവ്.
പ്രിയങ്ക ചതുര്‍വേദി.
പിന്നെ, കേരളത്തില്‍ 5 മാസത്തിലേറെയായി ഒഴിഞ്ഞ് കിടക്കുന്ന മഹിളാ കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനവും! അസമില്‍ നിന്നുള്ള മുന്‍ എംപി മഹിളാ കോണ്‍ഗ്രസ്സിന്റെ ദേശീയ അദ്ധ്യക്ഷ കൂടിയായ സുഷ്മിത ദേവ് ഇന്ന് കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്നു. പണ്ട്, മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ്സ് വിട്ട് ശിവസേനയില്‍ ചേര്‍ന്നതും അവര്‍ ഇന്ത്യന്‍ രഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു. ഇന്നവര്‍ ശിവസേനയുടെ ദേശീയ മുഖമാണ്. കോണ്‍ഗ്രസ്സ് വിട്ട ഖുശ്ബുവിനെയും ദിവ്യ സ്പന്ദന എന്ന രമ്യയേയും ഞാന്‍ ചര്‍ച്ച ചെയ്യാന്‍ മുതിരുന്നില്ല.

കൂടുതലും സ്ത്രീ വോട്ടര്‍മാരുള്ള കേരളത്തില്‍, വനിതാ മതില്‍ മുതല്‍ കുടുബം ഭദ്രമാക്കിയ കിറ്റിന്റേയും പെന്‍ഷന്റേയും രാഷ്ട്രീയം വരെ കൈമുതലായുള്ള സിപിഐഎം എങ്ങനെ അധികാരം നിലനിര്‍ത്തി എന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോര്‍ ഒരു വരി കൂടി എഴുതി ചേര്‍ക്കുക: സ്ത്രീകളെ അഡ്രസ്സ് ചെയ്യുന്ന രാഷ്ട്രീയം പറയുക, പ്രവര്‍ത്തിക്കുക! അവരുടെ വോട്ടിലാണ് കോണ്‍ഗ്രസ്സ് തോറ്റത്. ചര്‍ച്ചകള്‍ 14 ജില്ലാ അദ്ധ്യക്ഷന്‍മാരുടെ മാത്രം പുറകേ പോകുമ്പോള്‍ മഹിളാ കോണ്‍ഗ്രസ്സിന് കേരളത്തില്‍ ഒരു അദ്ധ്യക്ഷയെ വെച്ച് തരേണ്ട ആള്‍ അഖിലേന്ത്യാ തലത്തില്‍ അത് ഇട്ടിട്ട് പോയി എന്നറിയുക. ഇന്നത്തെ പ്രിയങ്ക ചതുര്‍വേദിയുടെ ക്ഷമയേയും സമയത്തേയും പ്രകീര്‍ത്തിക്കുന്ന ട്വീറ്റിന്റെ പൊരുളന്വേഷിച്ചാല്‍, അവര്‍ കലിപ്പ് തീര്‍ത്തത് താലിബാനോടല്ല, മറിച്ച്, യുദ്ധ മുറ മറന്നു പോകുന്ന ഏതോ യോദ്ധാവിനെ ഉദ്ദേശിച്ചാന്നെന്ന് വ്യക്തം!

കഴിഞ്ഞ ആറുമാസമായി കോണ്‍ഗ്രസ് നേതൃത്വവുമായി പിണങ്ങി നില്‍ക്കുകയായിരുന്ന സുഷ്മിത ദേവ് ഇന്നാണ് പാര്‍ട്ടി വിട്ടത്. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അസമിലെ സീറ്റ് വിഭജനത്തിലെ അസംതൃപ്തിയെത്തുടര്‍ന്നാണ് സുഷ്മിത രാജി ഭീഷണി മുഴക്കിയിരുന്നുത്.

Read Also : സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു

സുഷ്മിത ദേവിനെ അനുനയിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി ഇടപെട്ടതും വാര്‍ത്തയായിരുന്നു. അസമില്‍ എഐയു ഡി എഫുമായുള്ള കോണ്‍ഗ്രസിന്റെ സഹകരണത്തെ സുഷ്മിത നേരത്തെ എതിര്‍ത്തിരുന്നു. സീറ്റ് വിഭജനം കൂടിയായതോടെ അതൃപ്തി കടുത്തു. ഇതോടെയാണ് സുഷ്മിത രാജിസന്നദ്ധത അറിയിച്ചത്.

Story Highlight: Dr.p sarin, youth congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here