Advertisement

ആറ്റിങ്ങലിൽ നഗരസഭാ ജീവനക്കാരുടെ അതിക്രമം; പ്രതിഷേധം ശക്തമാക്കി മത്സ്യതൊഴിലാളികൾ

August 16, 2021
1 minute Read
Fishmongers protest

ആറ്റിങ്ങലിലെ നഗരസഭാ ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. ആറ്റിങ്ങലിലെ അഞ്ചുതെങ്ങിൽ ഉപരോധം ഏർപ്പെടുത്തി. മത്സ്യ തൊഴിലാളി സ്ത്രീകൾക്ക് സുരക്ഷാ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

അവനവഞ്ചേരിയിൽ മത്സ്യത്തൊഴിലാളിക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ചാണ് തീരദേശ നിവാസികളുടെ തുറമുടക്കിയുള്ള സമരം. അഞ്ചുതെങ്ങിൽ റോഡുപരോധിച്ച മത്സ്യത്തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ നിന്ന് ജാഥയായി മത്സ്യത്തൊഴിലാളികൾ അഞ്ചുതെങ്ങ് ജംഗ്ഷനിലേക്ക് എത്തി. ഇവിടെവച്ച് ആക്ഷൻ കൗൺസിൽ കൺവീനർ ഫാദർ ലൂസിയാൻ തോമസ് സമരം ഉദ്ഘാടനം ചെയ്തു.

Read Also : വഴിയോര കച്ചവടക്കാരുടെ മത്സ്യം വലിച്ചെറിഞ്ഞ് തിരുവനന്തപുരം നഗരസഭാ ജീവനക്കാർ

ഇന്ന് മത്സ്യബന്ധവും വിപണനവും നിർത്തി വച്ചു. നഗരസഭാ ജീവനക്കാർക്കെതിരെ നടപടിയെടുക്കും വരെ ശക്തമായ സമരം നടത്തുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. ഇന്നലെ തീരദേശത്ത് മനുഷ്യച്ചങ്ങലയും മത്സ്യത്തൊഴിളികൾ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് അവനവഞ്ചേരിയിൽ മത്സ്യക്കച്ചവടം നടത്തുകയായിരുന്ന അൽഫോൺസയുടെ മത്സ്യം ആറ്റിങ്ങൽ നഗരസഭാ ജീവനക്കാർ തട്ടിത്തെറിപ്പിച്ചത്. ജീവനക്കാരെ ന്യായീകരിച്ച നഗരസഭ ഇതുവരെയും അവർക്കെതിരെ നടപടി എടുത്തിട്ടില്ല.

ഈ സംഭവത്തിന് മുൻപും സമാനമായ സംഭവം ഈ പ്രദേശത്ത് നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്ന് പൊലീസായിരുന്നു പ്രതി സ്ഥാനത്ത്. റോഡരുകിലിരുന്ന് കച്ചവടം ചെയ്ത മേരി എന്ന വയോധികയുടെ മീൻകുട്ടയാണ് പൊലീസ് തട്ടിത്തെറുപ്പിച്ചത്.

ആറ്റിങ്ങലിലെ മുതലപൊഴി പോലെയുള്ള പ്രദേശങ്ങളിലെ സ്ത്രീകളുടെ ജീവനോപാധി മത്സ്യ വിൽപ്പനയാണ്. കൊവിഡ് മൂലം വലിയ പ്രതിസന്ധിയിലായിരുന്നു വഴിയോര കച്ചവടക്കാർ എന്ന് പരാതി പറഞ്ഞിട്ടുണ്ട്. കൊവിഡ് ലോക്ഡൗണിനും ട്രോളിംഗ് നിരോധനത്തിനു ശേഷമാണ് ഇവർ ഈ പ്രദേശത്ത് വീണ്ടും കച്ചവടം തുടങ്ങിയിരുന്നത്.

Story Highlight: Fishmongers protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top