Advertisement

കോതമംഗലം കൊലപാതകം: പ്രതികളെ ഇന്റലിജൻസ് ബ്യൂറോ ചോദ്യം ചെയ്തു

August 16, 2021
1 minute Read
Intelligence Bureau questioned culprits

കോതമംഗലത്ത് ദന്തഡോക്ടർ മാനസയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്റലിജൻസ് ബ്യൂറോ ചോദ്യം ചെയ്തു. ചോദ്യം ചെയ്തത് പ്രതികളായ മനീഷ് കുമാർ, സോനു കുമാർ എന്നിവരെ.

കേസുമായി ബന്ധപ്പെട്ട നിലവിൽ രണ്ട് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശി സോനു കുമാർ മോദിയും, പട്നയിൽ പ്രതികളെ സഹായിച്ച ടാക്സി ഡ്രൈവർ മനീഷ് കുമാറാണ് പിടിയിലായത്.ബംഗാൾ അതിർത്തിയിൽ നിന്നാണ് സോനു കുമാറിനെ പിടികൂടിയത്. മുനവറിൽ നിന്നാണ് പൊലീസ് മനീഷ് കുമാറിനെ പിടികൂടിയത്.

Read Also : കോതമംഗലം കൊലപാതകം : സോനുകുമാർ മോദി കേരളത്തിലേക്ക് കൂടുതൽ തോക്കുകൾ എത്തിച്ചതായി കണ്ടെത്തൽ

കേസിലെ പ്രതികൾ കേരളത്തിലേക്ക് കൂടുതൽ തോക്കുകൾ എത്തിച്ചതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇരുപതോളം തോക്കുകൾ കേരളത്തിൽ വിൽപ്പന നടത്തിയിട്ടുണ്ടെന്ന് പ്രതികൾ പൊലീസിന് മൊഴിയും നൽകിയിട്ടുണ്ട്. പ്രതികളുടെ മൊബൈൽ നിന്നും കേരളത്തിലേക്ക് നിരന്തരം ഫോൺ വന്നതായും പൊലീസ് കണ്ടെത്തി. പിടിയിലായ സോനുകുമാർ മോദി കേരളത്തിലേക്ക് തോക്ക് എത്തിക്കുന്ന മുഖ്യ കണ്ണിയാണ്. രഖില് ഇവരെക്കുറിച്ച് അറിയുന്നത് ഇതര സംസ്ഥാന തൊഴിലാളികളിലൂടെ ആണെന്നാണ് പൊലീസ് നിഗമനം.

Story Highlight: Intelligence Bureau questioned culprits

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top