അഫ്ഗാൻ: വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങി രക്ഷപെടാൻ ശ്രമിച്ച രണ്ട് പേർ വീണു മരിച്ചു

അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചടക്കിയതോടെ ഏത് വിധേനെയും അഫ്ഗാനിൽ നിന്ന് പുറത്ത് കടക്കൻ ശ്രമിക്കുകയാണ് വലിയൊരു വിഭാഗം ജനങ്ങൾ. പ്രാണന് വേണ്ടി പലായനം ചെയ്യുന്നവരുടെ നിലവിളിയും ഓട്ടവും മാത്രമാണ് എങ്ങും. കാബൂൾ വിമാനത്താവളത്തിൽ ഇരച്ചുകയറിയ ജനങ്ങൾ മുന്നിൽ കണ്ട വിമാനങ്ങളിലെല്ലാം എങ്ങനെങ്കിലും കയറിപ്പറ്റാൻ ശ്രമിക്കുന്ന ജനങ്ങളുടെ ദൃശ്യനാണ് ഇതിനകം സമൂഹ മാധ്യമങ്ങളിൽ പ്രചാരം നേടി കഴിഞ്ഞു. അതിനിടെയാണ് വിമാനത്തിന്റെ ചക്രത്തിൽ ശരീരം ബന്ധിച്ച് രക്ഷപെടാൻ ശ്രമിച്ച രണ്ട് പേർ താഴെ വീഴുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങി രക്ഷപെടാൻ ശ്രമിച്ചവരാണ് ദാരുണമായി മരിച്ചത്. തെഹ്റാൻ ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.
Read Also : താലിബാനെ അംഗീകരിച്ച് ചൈന; സൗഹൃദത്തിനും തയാറെന്ന് പ്രഖ്യാപനം
കാബൂളിൽ നിന്നും വിമാനം പറന്നുയർന്നയുടൻ രണ്ട് പേർ വീഴുന്നതാണ് വിഡിയോയിലുള്ളത്. വിമാനത്തിൻറെ ചക്രത്തോട് ചേർത്ത് ശരീരം കയർ കൊണ്ട് ബന്ധിപ്പിച്ചാണ് ഇവർ അഫ്ഗാൻ വിടാൻ ശ്രമിച്ചത്. എന്നാൽ, ഈ ശ്രമം വിഫലമാവുകയായിരുന്നു. താലിബാൻ അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചതോടെ നിരവധി പേരാണ് രാജ്യം വിടാനുള്ള ശ്രമം നടത്തുന്നത്.
അഫ്ഗാൻ വിടാനായി ആയിരക്കണക്കിന് പേരാണ് ഇന്ന് കാബൂളിലെ ഹാമിദ് കർസായി ഇൻറർനാഷണൽ വിമാനത്താവളത്തിലെത്തിയത്. ആൾക്കൂട്ടം നിയന്ത്രണാതീതമായതോടെ യു.എസ് സൈന്യം ആകാശത്തേക്ക് വെടിവെച്ചിരുന്നു.
Story Highlight: Kabul 2 fall to death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here