Advertisement

അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുളള തർക്കം; സർക്കാർ ​ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്

August 16, 2021
1 minute Read

അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുളള തർക്കം സർക്കാർ ​ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്. എല്ലാവർക്കും തൊഴിലെടുക്കാൻ അവകാശമുണ്ട്. ഇതേ സംബന്ധിച്ച് പഠിച്ച കമ്മിഷൻ റിപ്പോർട്ട് സർക്കാരിന്റെ പരി​ഗണനയിലാണ്. ഏറ്റുമുട്ടലുകളല്ല ജനാധിപത്യയത്തിന്റെ സംവിധാനത്തിൽ ഉണ്ടാകേണതെന്നും മന്ത്രി.

കഴിഞ്ഞ ദിവസം തിരുവനന്തപുരം കോടതിയിലുണ്ടായതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രിപി രാജീവ് പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അതേസമയം ഖാദി മേഖലയില്‍ കാലാനുസൃതമായി സമഗ്ര മാറ്റംവരുത്തുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഖാദി ബോര്‍ഡിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖാദിയെ ആധുനികവല്‍ക്കരിക്കും.

മൂല്യവര്‍ധനയും വൈവിധ്യവല്‍ക്കരണവും ഈ മേഖലയ്ക്ക് ആവശ്യമാണ്. ഖാദി -കൈത്തറി ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്ക് സമാഹരിച്ച തുക ഖാദി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് അധ്യക്ഷ സോണി കോമത്ത് പി രാജീവിന് കൈമാറി. ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷനായി.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top