Advertisement

റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന്റെ കയറ്റുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഇന്ത്യ

August 16, 2021
1 minute Read
rapid antigen test kit

റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന്റെ കയറ്റുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഇന്ത്യ. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ കിറ്റ് കയറ്റുമതി ചെയ്യില്ലെന്നാണ് വിദേശ വ്യാപാര ഡയറക്ടര്‍ ജനറലിന്റെ ഉത്തരവ്. പരിശോധനാ കിറ്റിന്റെ കയറ്റുമതി ഇതുവരെ സൗജന്യമായിരുന്നു. രോഗനിര്‍ണയത്തിന് എത്തുന്നവരില്‍ വളരെ പെട്ടന്ന് ഫലം ലഭിക്കുന്നതാണ് റാപ്പിഡ് ആന്റ്ജന്‍ ടെസ്റ്റ് കിറ്റുകള്‍. കൊവിഡ് മൂന്നാം തരംഗത്തില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ വ്യാപകമായാണ് ഉപയോഗിക്കുന്നത്.

രണ്ടാം തരംഗത്തിനിടെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നപ്പോള്‍ പരിശോധനാ സംവിധാനങ്ങള്‍ക്ക് ക്ഷാമം നേരിടുമെന്ന ഘട്ടത്തിലാണ് റാപ്പിഡ് ആന്റജന്‍ ടെസ്റ്റ് കിററുകള്‍ക്ക് ഐസിഎംആര്‍ അനുമതി നല്‍കിയത്.പുനെയിലെ മൈ ലാബ് ഡിസ്‌കവറി സൊല്യൂഷന്‍സിന്റെ കൊവിസെല്‍ഫ്, ആബട്ട് റാപ്പിഡ് ഡയഗണോസ്റ്റിക്‌സിന്റെ കിറ്റ് എന്നിവയ്ക്കായിരുന്നു അന്ന് അനുമതി ലഭിച്ചിരുന്നത്. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റില്‍ പോസിറ്റിവ് ആയി ഫലം കാണിച്ചാലും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താറുണ്ട്. ഫലം കൃത്യമാണോ എന്നുറപ്പിക്കാനാണിത്. രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നെഗറ്റിവ് കാണിച്ചാലും ആര്‍ടിപിസിആര്‍ നടത്തണമെന്നാണ് ഐസിഎംആര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. 15 മിനിറ്റിനുള്ളില്‍ ഫലം അറിയാവുന്ന ഈ കിറ്റിന് 250 രൂപയാണ് നിരക്ക്.

Story Highlight: rapid antigen test kit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top