Advertisement

കൃഷിമന്ത്രിയുടെ പ്രതികരണത്തിൽ ദുഖമുണ്ടെന്ന് മറ്റത്തൂരിലെ കർഷകർ

August 17, 2021
Google News 0 minutes Read

കൃഷിമന്ത്രിയുടെ പ്രതികരണത്തിൽ ദുഖമുണ്ടെന്ന് മറ്റത്തൂരിലെ കർഷകർ. കാര്യങ്ങൾ കൃത്യമായി പരിശോധിക്കാതെ മന്ത്രി തെറ്റിദ്ധരിച്ചെന്ന് കർഷകർ. തൃശൂര്‍ മറ്റത്തൂരിലെ കര്‍ഷകരാണ് പരാതി ഉന്നയിച്ചത്. കാര്‍ഷിക വിഭവങ്ങള്‍ വാങ്ങാന്‍ ആളില്ലാതായെന്നായിരുന്നു പരാതി. ഇരുപത് ടണ്ണോളം മത്തനും കുമ്പളവും കെട്ടിക്കിടക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകരുടെ പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുന്നില്ലെന്നായിരുന്നു ആരോപണം.

ഉദ്യോഗസ്‌ഥൻമാരുടെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചയാണെന്ന് കർഷകർ. എന്താണ് ഇതിൽ സംഭവിച്ചത് എന്നത് കൃത്യമായി പരിശോധിക്കാതെയാണ് കൃഷിമന്ത്രിയുടെ മറുപടി. പ്രതികരണത്തിൽ ദുഖമുണ്ടെന്നാണ് മറ്റത്തൂരിലെ കർഷകർ പറഞ്ഞിരിക്കുന്നത്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

വിവരങ്ങൾ യഥാസമയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്,ഇത് മന്ത്രി പരിശോധിക്കണമെന്ന ആവശ്യം കൂടി കർഷകർ മുന്നോട്ട് വെച്ചിട്ടുണ്ട്. വിഎഫ്‌പിസികെ യാണ് കാര്യങ്ങൾ നിശ്ചയിക്കുന്നത്.വിഎഫ്‌പിസികെയുടെ അസിസ്റ്റന്റ് മാനേജരും ഡെപ്യൂട്ടി മാനേജർ ഉൾപ്പെടെയുള്ള ആളുകളെ കാര്യങ്ങൾ കൃത്യമായി ധരിപ്പിച്ചിട്ടുണ്ട്.

വിളവെടുക്കും മുൻപ് തന്നെ എത്ര വിളവ് തങ്ങൾ പ്രതീക്ഷിക്കുന്നു ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയിച്ചിട്ടുണ്ട് അവരാണ് ഹോർട്ടികോർപിനെ നേരിട്ട് കാര്യങ്ങൾ അറിയിക്കേണ്ടത് വേണ്ട നടപടികൾ സ്വീകരിക്കേണ്ടതും.പക്ഷെ അത്തരം ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ച്ച സംഭവിച്ചോ എന്നാണ് മന്ത്രി പരിശോധിക്കേണ്ടതെന്നും കർഷകർ ചൂണ്ടിക്കാട്ടി.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഇതുമായി ബന്ധപ്പെട്ട നടപടി രണ്ടു ദിവസത്തിനുള്ളിൽ വിളവുകൾ എടുക്കുന്നതിനുള്ള നടപടി കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് കർഷകർ. കൂടാതെ തൃശൂര്‍ മറ്റത്തൂരിലെ കര്‍ഷകരുടെ പ്രതിസന്ധിയില്‍ പ്രതികരണവുമായി കൃഷിമന്ത്രി പി പ്രസാദ്. കര്‍ഷകരുടെ മുഴുവന്‍ പ്രതിസന്ധിയും പരിഹരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് മന്ത്രി പറഞ്ഞു. ഓണം ആഘോഷഘങ്ങളോടനുബന്ധിച്ച് കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്കായി എല്ലാവരെയും സമീപിച്ചിരുന്നു. അന്നൊന്നും ഇവര്‍ കാര്‍ഷിക ഉത്പന്നങ്ങളുമായി സഹകരിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അക്കാര്യം സംശയമുയര്‍ത്തുന്നതാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here