Advertisement

വൃദ്ധദമ്പതികൾക്ക് വീടൊരുങ്ങുന്നു; സഹായഹസ്തവുമായി ഫാ. വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റ് [24 Impact]

August 17, 2021
2 minutes Read
Home for Gopi 24 Impact

എറണാകുളം നായരമ്പലത്തെ വൃദ്ധദമ്പതികളുടെ ദുരിതമൊഴിയുന്നു. തലചയ്ക്കാൻ അടച്ചുറപ്പുള്ളവീട് എന്ന സ്വപ്‌നം ഈ ഓണനാളിൽ പൂവണിയുകയാണ്. ഫാ. വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയാണ് വീടൊരുക്കുന്നത്. വയോധികരായ ഗോപിയുടെയും ഭാര്യയുടെയും ദുരിതക്കാഴ്ചകൾ ട്വന്റിഫോർ മോർണിംഗ് ഷോയിലൂടെയാണ് പുറത്ത് വിട്ടത്. ഓണത്തിന് ശേഷം വീടുപണി ആരംഭിക്കുമെന്ന് ഫാ. വർഗീസ് താണിയത്ത് അറിയിച്ചു.

പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ കാരണം ദുരിതത്തിലായതാണ് ഗോപിയുടെ കുടുംബം. പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് മിഷൻ പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തി വീട് നൽകാമെന്ന ഉറപ്പിലാണ് ഗോപി സ്വന്തം കിടപ്പാടം പൊളിച്ചത്. നാല് കൊല്ലമായി ഗോപിയും ഭാര്യയും ഒരു വീടിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നു. കഴിഞ്ഞ നാല് വർഷമായി ഈ ദമ്പതികൾ താമസിക്കുന്നത് ഒറ്റ മുറിയുള്ള ഷീറ്റ് വലിച്ച് കെട്ടിയ ഒരു കൂരയിലാണ്. മഴ പെയ്താൽ പിന്നെ തീരാ ദുരിതമാണ്. അടച്ചുറപ്പുള്ള വാതിൽ ഇല്ലാത്തതിനാൽ ഇഴജന്തുക്കളേയും ഭയന്നാണ് ജീവിതം. മരം ഒടിഞ്ഞു വീഴുമെന്ന ഭയവും ഇവരെ അലട്ടുന്നുണ്ട്.

Read Also : കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിക്ക് ഫണ്ട് അനുവദിച്ച് പട്ടികവർഗ വകുപ്പ് [24 impact]

ഗോപിക്കുണ്ടായിരുന്ന സെക്യൂരിറ്റി ജോലിയായിരുന്നു ഈ കുടുംബത്തിന്റെ ഏക വരുമാന മാർഗം. എന്നാൽ കൊവിഡ് പ്രതിസന്ധി മൂലം ഗോപിക്ക് ജോലി നഷ്ടപ്പെട്ടു. സ്ട്രോക്ക് വന്ന് കിടപ്പിലായിരുന്നു ഗോപിയുടെ ഭാര്യ ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരിച്ച് വരുന്നതേയുള്ളു. വിവാഹം കഴിഞ്ഞു പോയ മകളാണ് ഏക ആശ്രയം. തല ചായ്ക്കാനൊരു വീട് കിട്ടിയാൽ മുണ്ട് മുറുക്കിയുടുത്ത് ജീവിക്കാമെന്നാണ് ഗോപി ട്വന്റിഫോറിനോട് പറഞ്ഞത്.

ദുരിതമനുഭവിക്കുന്ന വൃദ്ധദമ്പതികളുടെ ദുരിതക്കാഴ്ച ട്വന്റിഫോർ റിപ്പോർട്ട് ചെയ്ത് ഉടൻ തന്നെയാണ് സഹായഹസ്തവുമായി ഫാ. വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റ് എത്തിയത്.

Story Highlight: Home for Gopi 24 Impact

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top