കേരളം ഭീകരസംഘടനകളുടെ താവളമായി മാറി; വിമർശനവുമായി ജെപി നദ്ദ

കേരള സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. കേരളം ഐഎസ് റിക്രൂട്ടിംഗ് കേന്ദ്രമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കുട്ടികൾക്കും സ്ത്രീകൾക്കും രക്ഷയില്ല. പൊലീസ് മൂകസാക്ഷിയാണ്. കേസെടുക്കുന്നത് പോലും രാഷ്ട്രീയം നോക്കിയാണെന്നും അദ്ദേഹം വിമർശിച്ചു. കോഴിക്കോട് മാരാർജി ഭവൻ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജെ പി നദ്ദ.
കണ്ണൂരിൽ ഐഎസ് ബന്ധമാരോപിച്ച് രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബിജെപി ദേശീയ അധ്യക്ഷൻ സംസ്ഥാനം ഐഎസ് റിക്രൂട്ടിംഗ് കേന്ദ്രമായെന്ന് വിമർശിച്ചത്. സോഷ്യൽമീഡിയയിലൂടെ ഐഎസിനായി ആശയപ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് കണ്ണൂരിൽ നിന്ന് യുവതികളെ അറസ്റ്റ് ചെയ്തത്.
ആരോഗ്യ രംഗത്ത് ഇവിടെ ഇപ്പോഴുള്ളത് കേരള മോഡലല്ല വീഴ്ചയുടെ മോഡൽ ആണ് എന്ന് നദ്ദ ആരോപിച്ചു. രാജ്യത്തെ കൊവിഡ് കേസുകളിൽ പകുതിയും കേരളത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സഹായങ്ങളും നൽകിയിട്ടും കേരളത്തിൽ വേണ്ടത്ര വികസനങ്ങൾ നടക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
Read Also : അഫ്ഗാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ എത്തിക്കാൻ അമേരിക്കൻ സഹായം തേടി കേന്ദ്രസർക്കാർ
കേരളത്തിൽ പുതിയ വ്യവസായങ്ങൾ ഉണ്ടാകുന്നില്ലെന്നും നിഷേധാത്മക സമീപനമാണ് കേരളം സ്വീകരിക്കുന്നതെന്നും നദ്ദ വിമർശിച്ചു. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സഹായിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പദ്ധതികൾ നടപ്പിലാക്കാൻ സംസ്ഥാനം തയ്യാറാവുന്നില്ലെന്നും നദ്ദ ആരോപിച്ചു.
Read Also : കശ്മീരിൽ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു
Story Highlight: kerala is a stronghold of terrorist organizations jp nadda slams state government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here