Advertisement

അടിയന്തര സാഹചര്യങ്ങളിൽ അതിർത്തി കടന്നു പോകുന്നവരെ തടയരുത് : ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

August 17, 2021
Google News 1 minute Read
kerala karnataka travel

കേരള-കർണാടക അതിർത്തിയിലെ യാത്രാ നിയന്ത്രണത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. അടിയന്തര സാഹചര്യങ്ങളിൽ അതിർത്തി കടന്നു പോകുന്നവരെ തടയരുതെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

മരണം, ചികിത്സാ ആവശ്യം, എന്നിവയ്ക്കായി യാത്ര ചെയ്യുന്നവരെ തടയരുതെന്ന് കോടതി പറഞ്ഞു. സ്വകാര്യ വാഹനങ്ങളിൽ ആണെങ്കിലും അതിർത്തി കടന്നു യാത്ര ചെയ്യാൻ അനുവദിക്കണമെന്നും കർണാടക സർക്കാരിനോട് കോടതി വ്യക്തമാക്കി. മതിയായ രേഖകകൾ ഉള്ളവരെ തടയരുതെന്നും കോടതി നിർദ്ദേശം നൽകി.

Read Also : കേരള അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി കർണാടകയും തമിഴ്‌നാടും

കേരളത്തിൽ കൊവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് കർണാടക അതിർത്തിയിൽ നിയന്ത്രണം കർശനമാക്കിയിരിക്കുന്നത്. കേരളത്തിന്റെ അതിർത്തി ജില്ലകളായ പ്രദേശങ്ങളിൽ കർണാടകം വാരാന്ത്യ കർഫ്യു ഏർപ്പെടുത്തിയിരുന്നു. കൂടാതെ, അതിർത്തി ജില്ലകളിൽ കർശന നിയന്ത്രണത്തിനായി പ്രത്യേക കർമ്മ സേനകളും രൂപീകരിച്ചിട്ടുണ്ട്.

Story Highlight: kerala karnataka travel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here