Advertisement

തെറ്റായ പദപ്രയോഗം ഉണ്ടായിട്ടില്ല, തെറ്റ് പറ്റിയാൽ അംഗീകരിക്കും; പികെ നവാസ്

August 17, 2021
2 minutes Read
p k navas

ഹരിതയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ പി.കെ നവാസ്. പാർട്ടിക്ക് അപമാനമായ ഒരു പ്രവർത്തിയും തന്നിൽ നിന്നുണ്ടായിട്ടില്ലെന്ന് നവാസ് പറഞ്ഞു. എംഎസ്എഫ് മൂർക്കനാട് പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദങ്ങളോടുള്ള നവാസിന്റെ മറുപടി.

തെറ്റായ പദപ്രയോഗം ഉണ്ടായിട്ടില്ല. തെറ്റ് പറ്റിയങ്കിൽ തെറ്റ് പറ്റി എന്ന് തന്നെ പറയും.ആരുടെയെങ്കിലും സഞ്ചി പിടിച്ചാൽ മാത്രമേ പാർട്ടിയിൽ സ്ഥാനമുള്ളൂവെങ്കിൽ ആത്മാഭിമാനമാണ് വലുതെന്നാണ് നിലപാട്. എംഎസ്എഫുകാർ ഫേസ്ബുക്കിലെ ഫാൻസ് അസോസിയേഷൻ ആകരുതെന്നും പി.കെ നവാസ് പറഞ്ഞു.

ലീഗിനകത്ത് സമാന്തര സംഘങ്ങളുണ്ട്. അതിൽ താൻ അംഗമാകില്ല. പാർട്ടിക്ക് അകത്ത് നിന്നുതന്നെ പ്രയാസമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. സമാന്തര സംഘങ്ങളിൽ അംഗമാകാതിരിക്കുന്നതാണ് തന്റെ രാഷ്ട്രീയ ബോധമെന്നും നവാസ് കൂട്ടിച്ചേർത്തു.

Read Also : ഹരിതക്കെതിരായ നടപടി; എംഎസ്എഫിൽ രാജി

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഹരിത നേതാക്കൾക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന ആരോപണമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ലീഗ് നേതൃത്വത്തിന് പരാതി നൽകിയെങ്കിലും ഗൗരവമായി പരിഗണിച്ചില്ലെന്ന് ആരോപിച്ച് ഹരിത നേതാക്കൾ വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു.

വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഹരിത നേതാക്കൾ വഴങ്ങിയില്ല. ഇതിനെ തുടർന്നാണ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാൻ ലീഗ് തീരുമാനിച്ചത്.

Read Also : ഹരിത നേതൃത്വത്തെ പിരിച്ചുവിട്ടിട്ടില്ല : എംഎസ്എഫ് ജനറൽ സെക്രട്ടറി

Story Highlight: P K Navas comment on haritha controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top