Advertisement

സുരക്ഷാ സേനയുടെ നിർദേശപ്രകാരമാണ് താൻ അഫ്ഗാൻ വിട്ടത് ; അഫ്ഗാൻ ജനതയെ അഭിസംബോദന ചെയ്ത് അഷ്‌റഫ് ഗനി

August 18, 2021
2 minutes Read

മുൻ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി അഫ്ഗാൻ ജനതയെ അഭിസംബോദന ചെയ്തു. അബുദാബിയിൽ നിന്നാണ് രാജ്യം വിട്ടതിന് ശേഷമുള്ള അഷ്‌റഫ് ഗനിയുടെ ആദ്യ അഭിസംബോദന. സുരക്ഷാ സേനയുടെ നിർദേശപ്രകാരമാണ് താൻ അഫ്ഗാൻ വിട്ടതെന്ന് അഷ്‌റഫ് ഗനി പറഞ്ഞു.

താലിബാൻ അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചപ്പോൾ താൻ പിന്നീടും അവിടെ തുടർന്നിരുന്നെങ്കിൽ രാജ്യം രക്തച്ചൊരിച്ചിലിന് സാക്ഷ്യം വഹിച്ചാനെ. താലിബാന്റെ ലക്ഷ്യം താനായിരുന്നു. കാര്യങ്ങളറിയാതെയാണ് തന്നെ വിമർശിക്കുന്നത്. കാബൂൾ മറ്റൊരു സിറിയയായി മാറരുത്. സ്വന്തം ജനതയുടെ ആത്മാഭിമാനം സംരക്ഷിക്കും കൂടിയലോചനകൾ തുടരുമെന്നും അഷ്‌റഫ് ഗനി രാജ്യത്തെ അഭിസംബോദന ചെയ്തുകൊണ്ട് പറഞ്ഞു.

അതേസമയം , കാബൂളിൽ നിന്ന് പണം കടത്തിയെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. നടക്കുന്നത് നുണപ്രചാരണം. വാർത്തകൾ അടിസ്ഥാനരഹിതം. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഇതിനെക്കുറിച്ച് അറിയാമെന്നും അഷ്‌റഫ് ഗനി വ്യക്തമാക്കി.

ഇതിനിടെ അഷ്‌റഫ് ഗനിക്കും കുടുംബത്തിനും അഭയം നല്കയതായി യു എ ഇ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മാനുഷിക പരിഗണന മുൻനിർത്തിയാണ് അഷ്‌റഫ് ഗനിയെ സ്വാഗതം ചെയ്തതെന്ന് യു എ ഇ വ്യക്തമാക്കി.

Read Also : അഷ്‌റഫ് ഗനിക്ക് അഭയം നൽകി യുഎഇ; മാനുഷിക പരിഗണന നൽകിയാണ് അഭയമെന്ന് യു എ ഇ വിദേശകാര്യ മന്ത്രാലയം

അഷ്‌റഫ് ഗനി കാബൂളില്‍നിന്ന് താജിക്കിസ്താൻ,ഒമാൻ എന്നിവിടങ്ങളിലേക്ക് പോയെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് അഷ്‌റഫ് ഗനിയും കുടുംബവും യു എ ഇ യിൽ ഉണ്ടെന്നും അവർക്ക് അഭയം നൽകിയതായും വാർത്താകുറിപ്പിലൂടെ ഔദ്യോഗീകമായി യു എ ഇ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നത്‌.

Read Also : താലിബാനെതിരെ ആയുധമെടുത്ത സലീമ മസാരി അഫ്​ഗാനിൽ പിടിയിൽ

Story Highlight: Ashraf Ghani After Escaping Afghanistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top