തിരുവനന്തപുരം ലോ അക്കാദമിയിൽ തീ പൊള്ളലേറ്റ് അധ്യാപകൻ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ്

തിരുവനന്തപുരം ലോ അക്കാദമിയിൽ അധ്യാപകനെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.പേരൂർക്കട സ്വദേശി സുനിൽകുമാറാണ് (45 )മരിച്ചത്. കോളജ് ഗ്രൗണ്ടിലാണ് സംഭവം നടന്നത്.
ഗുരുതരമായി പൊള്ളലേറ്റ അധ്യാപകനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read Also : തിരുമിറ്റക്കോട് ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
ക്ലാസിലൂണ്ടായിരുന്ന വിദ്യാർത്ഥികളുമായി സംസാരിച്ച ശേഷമാണ് അധ്യാപകൻ ഗ്രൗണ്ടിലേക്ക് പോയത്. ഗ്രൗണ്ടിലിരുന്ന അധ്യാപകനെ വിദ്യാർത്ഥികൾ കണ്ടിരുന്നു. മരണത്തെക്കുറിച്ച് പറയുന്ന ഫോട്ടോ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ അധ്യാപകൻ പോസ്റ്റ് ചെയ്തിരുന്നു.
Read Also : ബേക്കറി ഉടമ ആത്മഹത്യ ചെയ്തു
Story Highlight: law accademy teacher committed suicide thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here