ഹരിതാ വിവാദത്തിൽ ചർച്ചകളുടെ വാതിൽ അടഞ്ഞിട്ടില്ല; നടപടി താൽകാലികമെന്ന് എം കെ മുനീർ

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഉറപ്പെന്ന് മുതിർന്ന നേതാവ് എം കെ മുനീർ. ഹരിതാ വിവാദത്തിൽ ചർച്ചകളുടെ വാതിൽ അടഞ്ഞില്ലെന്ന് എം കെ മുനീർ. ഹരിതയുടെ പ്രവർത്തനം മരവിപ്പിച്ചത് താൽകാലികമെന്ന് എം കെ മുനീർ. എം.എസ്.എഫിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കും. എം.എസ്.എഫ് നേതൃത്വം ഉപയോഗിച്ച ഭാഷയോട് പാർട്ടിക്ക് യോജിപ്പില്ല. പ്രശ്‌നം പരിഹരിക്കുന്നത് വരെയാണ് ‘ഹരിത’യെ സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചത്. ഹരിതയുടെ പരാതിയിൽ വനിതാ കമ്മീഷന് അമിത താൽപര്യമാണെന്നും എം.കെ മുനീർ പറഞ്ഞു.
ഹരിത നേതാക്കൾ ചർച്ചക്ക് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും മുനീർ കൂട്ടിച്ചേർത്തു. ഹരിത കമ്മിറ്റി മരവിപ്പിച്ച തീരുമാനത്തിനെതിരെ ഹരിത നേതാക്കൾ ഇന്ന് വാർത്താസമ്മേളനം നടത്താനിരിക്കെയാണ് എം.കെ മുനീറിന്റെ പ്രതികരണം. അതേസമയം സംസ്ഥാന പ്രസിഡന്റിനെതിരെ നടപടിയാവശ്യപ്പെട്ടുള്ള കത്തുകൾ നേതൃത്വത്തിന് ലഭിച്ചിട്ടില്ലെന്ന് മുസ് ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പികെ നവാസിനെതിരായ നടപടി വിശദീകരണം ലഭിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here