Advertisement

കംപ്ലീറ്റ് ഫാമിലി ഷോപ്പിങ് വിസ്മയം സാധ്യമാക്കാൻ myG ഫ്യൂച്ചർ സ്റ്റോർ; ഓഗസ്റ്റ് 19 ന് മലപ്പുറം വളാഞ്ചേരിയില്‍ പ്രവർത്തനമാരംഭിക്കുന്നു

August 18, 2021
2 minutes Read
myg
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയായ മൈജിയുടെ മലപ്പുറത്തെ ആദ്യ ഫ്യൂച്ചര്‍ സ്റ്റോര്‍ വളാഞ്ചേരിയില്‍ ഓഗസ്റ്റ് 19ന് പ്രവര്‍ത്തനമാരംഭിക്കുന്നു.

ഒരു വീടിന് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം മൂന്ന് നിലകളിലായി ഫ്യൂച്ചര്‍ സ്റ്റോര്‍ എന്ന മേല്‍ക്കൂരയ്ക്ക് താഴെ ഒരുമിക്കുകയാണ്. ഒപ്പം വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനം പ്രമാണിച്ച് വമ്പിച്ച ഓഫറുകളോടെ ഉപഭോക്താക്കള്‍ക്ക് ഗാഡ്ജറ്റുകളും ഹോം അപ്ലയന്‍സുകളുമെല്ലാം മറ്റെങ്ങുമില്ലാത്ത വിലക്കുറവില്‍ സ്വന്തമാക്കാം.

ഈ ഓണത്തിന് ബഡ്ജറ്റിനിണങ്ങുന്ന ഗാഡ്ജറ്റുകള്‍ പര്‍ച്ചേസ് ചെയ്യുവാന്‍ മൈജി അവതരിപ്പിക്കുന്ന പൊന്നോണം പോക്കറ്റിലാക്കാം ഓഫറും മൈജി ഫ്യൂച്ചറിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. 101 പവന്‍ സ്വര്‍ണവും 75 ലക്ഷം രൂപയുടെ മറ്റ് സമ്മാനങ്ങളും ഈ ഓണത്തിന് കേരളത്തിലുടനീളമുള്ള ഷോറൂമുകളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഒപ്പം ഓണം സ്പെഷ്യല്‍ എക്സ്ചേഞ്ച് ഓഫര്‍, തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് പലിശ രഹിത വായ്പയില്‍ അതിവേഗ ലോണ്‍ സൗകര്യം, വിവിധ ബ്രാന്‍ഡുകളുടെ മറ്റനവധി ഓണം ഓഫറുകള്‍ എന്നിവയും, കൂടാതെ ഉദ്ഘാട ദിനത്തിൽ പ്രത്യേക ആകർഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

വിശാലമായി സജ്ജീകരിച്ച ഫ്യൂച്ചര്‍ സ്റ്റോറില്‍ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍,ഡെസ്‌ക്ടോപ്പുകള്‍, ടാബ്ലറ്റുകള്‍, ടീ.വി.കള്‍, ACകള്‍, ഡിജിറ്റല്‍ ആക്സസറീസ്, സ്മാര്‍ട്ട് വാച്ചുകള്‍, ഹോം തീയറ്ററുകള്‍, ലൈവ് എക്സ്പീരിയന്‍സ് ഏരിയ, പ്രിന്ററുകള്‍, പ്രൊജക്റ്ററുകള്‍, സ്മാര്‍ട്ട് ഓട്ടോമേഷന്‍&CCTV , പ്ലേ സ്റ്റേഷനുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ തുടങ്ങി ഹോം അപ്ലയന്‍സുകളും അടുക്കളയിലേക്കാവശ്യമായ സ്മോള്‍ അപ്ലയന്‍സുകളും ക്രോക്കറിയുമെല്ലാം ഫ്യൂച്ചര്‍ സ്റ്റോറില്‍ ലഭിക്കുന്നു. ഒപ്പം മൈജി കെയര്‍ സര്‍വീസ് സെന്ററിലൂടെ വിദഗ്ദ്ധരായ ടെക്നീഷ്യന്‍സിന്റെ നേതൃത്വത്തില്‍ ഉല്പന്നങ്ങള്‍ക്ക് ഏറ്റവും മികച്ച സര്‍വീസും ഡാറ്റ സുരക്ഷയും ഉറപ്പാക്കുന്നു.
വിവിധ ഫിനാന്‍സ് ഓഫറുകള്‍ക്ക് പുറമേ മറ്റ് ആനുകൂല്യങ്ങളും മൈജി ഫ്യൂച്ചറില്‍ നിന്ന് പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും.

മൈജിയുടെ മാത്രം പ്രത്യേകതയായിട്ടുള്ള ഗാഡ്ജറ്റുകളുടെ എക്സ്റ്റന്‍ഡഡ് വാറണ്ടി, പ്രൊട്ടക്ഷന്‍ പ്ലാനുകള്‍, തുടങ്ങി എല്ലാ സേവനങ്ങളും മൈജി ഫ്യൂച്ചറിലും ലഭ്യമാണ്. മൈജി ഫ്യൂച്ചര്‍ സ്റ്റോറിലൂടെ മലപ്പുറം ഇതുവരെ കാണാത്ത ഒരു കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. വളാഞ്ചേരിയുടെ ഭാവിതന്നെ തിരുത്തിയെഴുതുന്ന മൈജി സ്റ്റോര്‍ പുതിയ മാറ്റങ്ങളിലേക്കും ഫ്യൂച്ചര്‍ ഷോപ്പിങിലേക്കുമുള്ള ചുവടുവയ്പ്പാണ്.

Story Highlight: myG Future Store Opening malappuram valanchery august -19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement