22
Sep 2021
Wednesday

സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂര്‍ കുറ്റവിമുക്തന്‍; ആത്മഹത്യാ പ്രേരണക്കുറ്റത്തിന് തെളിവില്ലെന്ന് കോടതി

Sasi tharoor

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപി കുറ്റവിമുക്തന്‍. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ തെളിവുകളില്ലെന്ന് വിചാരണാ കോടതി വ്യക്തമാക്കി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നിര്‍ണായകമായ ഉത്തരവ്. സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ തരൂരിനെതിരെ ആത്മഹത്യാ പ്രേരണയ്‌ക്കോ കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ ഡല്‍ഹി പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വാദം കോടതി തള്ളുകയായിരുന്നു. ജഡ്ജി ഗീതാഞ്ജലി ഗോയല്‍ ആണ് വിധി പറഞ്ഞത്.

അതേസമയം ഏഴര വര്‍ഷക്കാലം നീണ്ട വേട്ടയാടല്‍ അവസാനിച്ചെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു. തന്നെ കുറ്റവിമുക്തനാക്കിയ നീതിപീഠത്തിന് നന്ദിയെന്നായിരുന്നു എംപിയുടെ ആദ്യപ്രതികരണം. സുനന്ദയുടെ മരണത്തിന് ശേഷം താന്‍

അതേസമയം ഏഴര വര്‍ഷക്കാലം നീണ്ട വേട്ടയാടല്‍ അവസാനിച്ചെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു. തന്നെ കുറ്റവിമുക്തനാക്കിയ നീതിപീഠത്തിന് നന്ദിയെന്നായിരുന്നു എംപിയുടെ ആദ്യപ്രതികരണം. സുനന്ദയുടെ മരണത്തിന് ശേഷം താന്‍ അനുഭവിച്ച ദുസ്വപ്‌നത്തിന് അവസാനമായെന്നും അദ്ദേഹം പറഞ്ഞു.

2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ വച്ച് സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കഗുളിക പോലെയുള്ള മരുന്നുഗുളികകള്‍ അമിതമായി കഴിച്ചതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട. ശരീരത്തില്‍ പന്ത്രണ്ടോളം ചെറിയ മുറിവുകളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ മകന്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ മൊഴിയെടുത്തു. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. 2014 ജനുവരി 23നാണ്്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

2015 ജനുവരിയില്‍ സുനന്ദയുടെ മരണത്തില്‍ കൊലപാതകത്തിന് പൊലീസ് കേസെടുത്തു. തൊട്ടടുത്ത ദിവസം തന്നെ അന്വേഷണവും തുടങ്ങി. ജനുവരി 19ന് ശശി തരൂരിനെ വിളിച്ചുവരുത്തി നാല് മണിക്കൂറോളം ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിങിനെയും ചോദ്യം ചെയ്തിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുന്‍ സുനന്ദ ഐപിഎല്‍ ഇടപാടുകളെ കുറിച്ച് സംസാരിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. കേസ് സിബിഐക്ക് വിടണമെന്ന് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി ഹര്‍ജി നല്‍കിയെങ്കിലും തള്ളിപ്പോയി.

2018 മേയിലാണ് ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ജൂലൈ 7ന് തരൂരിന് സ്ഥിരജാമ്യം ലഭിച്ചു. സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമാണ് ശശി തരൂരിന്റെ വാദം. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് മുന്‍പ് കേസ് വിധി പറയാനായി മൂന്ന് തവണ തീരുമാനിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. ജൂലൈ 27നായിരുന്നു അവസാനമായി മാറ്റിയത്. കേസില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.

Story Highlight: Sasi tharoor

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top