Advertisement

കാബൂൾ വിമാനത്താവള ദുരന്തം: അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക

August 18, 2021
0 minutes Read

കാബൂൾ വിമാനത്താവള ദുരന്തം അന്വേഷിക്കാൻ ഉത്തരവിട്ട് അമേരിക്കൻ വ്യോമസേന. യുഎസ് ചരക്ക് വിമാനത്തിൽ കയറാൻ ശ്രമിച്ചവർ അപകടത്തിൽപ്പെട്ട സംഭവത്തിലാണ് അന്വേഷണം. പറന്നുയർന്ന വിമാനത്തിന്റെ ചിറകിൽ തുങ്ങി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. സുരക്ഷ ഭീഷണി ഭയന്ന് വിമാനം ചരക്ക് ഇറക്കാതെ തിരിച്ച് പറക്കുകയായിരുന്നു. ജനകൂട്ടത്തിൽ റൺവേയിലൂടെ വിമാനം ടേക്ക് ഓഫ് ചെയ്തത് വിവാദമായിരുന്നു.

Read Also: നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു; കെ.ബി.ഗണേഷ് കുമാർ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ഐഎംഎ

സൈനികവിമാനങ്ങളുടെ യന്ത്രഭാഗങ്ങളിൽ കുടുങ്ങി കൂടുതൽപ്പേർ മരിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് തീരുമാനം. ജനക്കൂട്ടത്തിന് ഇടയിലൂടെ വിമാനം പറത്തിയത് അന്താരാഷ്ട്രതലത്തിൽ വലിയ വിമർശനങ്ങൾ ഉയർത്തുകയാണ്.

ജനങ്ങളുടെ ജീവന് വിലകൽപ്പിക്കാതെ വിമാനങ്ങൾ പറത്തിയതിൽ ചട്ടലംഘനം ഉണ്ടോയെന്നാണ് അന്വേഷിക്കുക. കാബൂൾ വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും വെടിവെപ്പിലും വിമാനത്തിൽനിന്ന് വീണുമായി മരിച്ചവരുടെ എണ്ണം നാല്പത് കടന്നു.

Story Highlights: Fact check: Video Claims Electronic Voting Machines Have Been Banned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement