Advertisement

18 ശ്രീലങ്കൻ താരങ്ങൾ കരാറൊപ്പിട്ടു; ആഞ്ജലോ മാത്യൂസ് പട്ടികയിലില്ല

August 20, 2021
3 minutes Read
players signed srilanka cricket

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൻ്റെ സെൻട്രൽ കോൺട്രാക്ട് അംഗീകരിച്ച് 18 താരങ്ങൾ. നിലവിൽ സെലക്ഷന് ലഭ്യമല്ലാത്തതിനാൽ മുതിർന്ന ഓൾറൗണ്ടർ ആഞ്ജലോ മാത്യൂസിനെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ധനഞ്ജയ ഡിസിൽവ, കുശാൽ പെരേര, ദാസുൻ ഷനക തുടങ്ങിയ താരങ്ങളൊക്കെ കരാർ അംഗീകരിച്ചിട്ടുണ്ട്. അഞ്ച് മാസത്തേക്കാണ് കരാർ. ഡിസംബർ 31ന് കരാർ കാലാവധി അവസാനിക്കും. (players signed srilanka cricket)

കഴിഞ്ഞ കുറച്ച് കാലങ്ങളായി ശമ്പളത്തിൻ്റെ കാര്യത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും താരങ്ങളും തമ്മിൽ തർക്കം നിലനിൽക്കുകയാണ്. ബോർഡിനെതിരെ താരങ്ങൾ പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാൽ, ടി-20 ലോകകപ്പ് അടുത്തിരിക്കെ താരങ്ങൾ ബോർഡ് മുന്നോട്ടുവച്ച കരാർ അംഗീകരിക്കുകയായിരുന്നു.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും.

Read Also : ടി-20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ നിസ്സാരരായി കാണരുത്: ഗൗതം ഗംഭീർ

യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.

സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.

Story Highlight: 18 players signed contracts srilanka cricket board

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top