കെഎസ്ഇബി സ്വകാര്യവത്കരിക്കാൻ നീക്കം; പുതിയ താരിഫ് നയവുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

സംസ്ഥാനത്ത് വ്യത്യസ്ത നിരക്കുകളിൽ വൈദ്യുതി വിൽകാമെന്ന് റെഗുലേറ്ററി കമ്മിഷൻ നിർദേശം.കെഎസ്ഇബി സ്വകാര്യവത്കരണത്തിന് അനുകൂല നിർദേശങ്ങളുമായി റെഗുലേറ്ററി കമ്മിഷൻ. നിയമസഭാ പാസ്സാക്കിയ സ്വകാര്യവത്കരണ വിരുദ്ധ പ്രമേയത്തിനെതിരായ നിർദേശമെന്ന് വിമർശനം. പുതിയ താരിഫ് നയത്തില്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അടുത്തമാസം ആദ്യം പൊതുജനാഭിപ്രായം തേടും. അന്തിമ തീരുമാനം എന്താകും എന്ന ആകാംക്ഷയിലാണ് കെഎസ്ഇബിയും ഉപഭോക്താക്കളും.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
വ്യവസായങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ നിർദേശിച്ച് റെഗുലേറ്ററി കമ്മിഷൻ. കേന്ദ്ര വൈദ്യുതി നിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണപ്രതിപക്ഷ കക്ഷികള്‍ ഒരുപോലെ പ്രതിഷേധിക്കുമ്പോഴാണ്, പുതിയ താരിഫ് നയം ഒരുങ്ങുന്നത്.
കെഎസ്ഇബിക്കും സ്വകാര്യ വിതരണ കമ്പനികള്‍ക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്ന് നയത്തില്‍ വ്യക്തമാക്കുന്നു. പുതിയ നയം അനുസരിച്ച് അധികമുള്ള വൈദ്യുതി പവര്‍ എക്സേചേഞ്ച് റേറ്റില്‍ വ്യാവസായിക, വന്‍കിട ഉപഭോക്താക്കള്‍ക്കും നല്‍കണം. ഉയര്‍ന്ന നിരക്കില്‍ വന്‍കിട ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നല്‍കുന്നതിലെ ലാഭമാണ്, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെഎസ്ഈബി സബ്സിഡിയായി നല്‍കുന്നത്. ഇത് നിലക്കുന്നതോടെ ഗാര്‍ഹിക നിരക്ക് കുത്തനെ ഉയര്‍ത്തേണ്ടി വരും.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
Story Highlights: Japan PM Fumio Kishida enjoys pani puri with PM Narendra Modi