Advertisement

ഇല്ലിക്കൽ കുഞ്ഞുമോനെ അനിശ്ചിത കാലത്തേക്ക് പുറത്താക്കി കോൺഗ്രസ്സ്

August 20, 2021
0 minutes Read

ആലപ്പുഴ നഗരസഭ മുൻ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെതിരെ കോൺഗ്രസിൽ വീണ്ടും നടപടി. പാർട്ടിയെ വെല്ലുവിളിച്ച് വാർത്ത സമ്മേളനം നടത്തിയതിന് അനിശ്ചിത കാലത്തേക്ക് പുറത്താക്കി. എം ലിജുവിനെ പരാജയപ്പെടുത്താൻ ശ്രമിച്ചതിന് നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

എം ലിജുവിനെതിരെ ആരോപണവുമായി ആലപ്പുഴയിൽ നടപടി നേരിട്ട ഇല്ലിക്കൽ കുഞ്ഞുമോൻ ഇന്ന് തുടർ നടപടിയായി വാർത്ത സമ്മേളനം നടത്തിയിരുന്നു. ഷാനിമോൾ ഉസാമനെ തോൽപിക്കാൻ എം ലിജുവും ഉന്നത നേതാവും ഗൂഢാലോചകന നടത്തി. ആലപ്പുഴയിലെ റിസോർട്ടിൽ രഹസ്യ യോഗം ചേർന്നു. വ്യാപകമായി പണമിറക്കി. തെരെഞ്ഞെടുപ്പിൽ തോറ്റപ്പോൾ രണ്ട് പ്രീഡിഡന്റുമാരെ പുറത്തക്കി തടിയൂരി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

എം ലിജുവിനെ തോൽപിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കുഞ്ഞുമോൻ സസ്‌പെഷനിൽ ആണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി എം.ലിജുവിനെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവും ആലപ്പുഴ നഗരസഭ മുന്‍ ചെയര്‍മാനും കൗണ്‍സിലറുമായ ഇല്ലിക്കല്‍ കുഞ്ഞുമോനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡുചെയ്തു. അമ്പലപ്പുഴയില്‍ സീറ്റ് ആഗ്രഹിച്ചിരുന്ന കുഞ്ഞുമോന്‍ രഹസ്യമായി വര്‍ഗീയപ്രചരണം നടത്തുകയും ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തെന്നായിരുന്നു പരാതി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഡിസിസി പ്രസിഡന്റ് എം ലിജുവിനെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ ആലപ്പുഴ നഗരസഭ മുൻ ചെയർമാൻ കൂടിയായ ഇല്ലിക്കൽ കുഞ്ഞുമോൻ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് അദ്ദേഹത്തെ പാ‍ർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതെന്നാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നത്. നഗരസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്ന ഇല്ലിക്കലിനെ നേരത്തെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top