കാക്കനാട് ലഹരിമരുന്ന് സംഭവം; പ്രതികൾ കോടികളുടെ ലഹരിമരുന്ന് കടത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

കാക്കനാട് ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ പ്രതികൾ കോടികളുടെ ലഹരിമരുന്ന് കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കർ ട്വന്‍റിഫോറിനോട്. കേസിൽ കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകും.വലയിൽ ആയിരിക്കുന്നത് കേരളത്തിൽ ലഹരി വിൽക്കുന്ന മുഖ്യ സംഘങ്ങളിൽ ഒരു കൂട്ടം
കാക്കനാട് ലഹരിമരുന്ന് കേസിലെ പ്രതികൾ കോടിക്കണക്കിനു രൂപയുടെ ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ സംഘം വ്യക്തമാകുന്നത്. ഇന്നലെ മാത്രം 11 കോടി രൂപയുടെ എംഡിഎംഎ പിടികൂടിയിരുന്നു. ഇപ്പോൾ വലയിൽ ആയിരിക്കുന്നത് സംസ്ഥാനത്ത് ലഹരി മരുന്ന് എത്തിക്കുന്ന സംഘങ്ങളിൽ പ്രധാനികൾ ആണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ എക്സൈസ് ഇൻസ്പെക്ടർ N ശങ്കർ പറഞ്ഞു.
Read Also: നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു; കെ.ബി.ഗണേഷ് കുമാർ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ഐഎംഎ
പ്രതികളുടെ പക്കൽ നിന്നും ലഭിച്ച ഡയറിയിലെ വിവരങ്ങൾ പരിശോധിക്കുകയാണ് എക്സൈസും, കസ്റ്റംസും. ഇതിൽ പ്രതികൾ ലഹരി വിൽപന നടത്തുന്ന ആളുകളെ കുറിച്ചുള്ള വിവരങ്ങളും ഉണ്ട്. ഇവരെയും പിടികൂടാനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചു.
Story Highlights: 10 year old boy saves three friends from drowning