Advertisement

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട്‌ മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍

August 20, 2021
Google News 0 minutes Read

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍. സ്‌നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും അടയാളമാണ് ഓണം, ആരോഗ്യത്തോടെയും അഭിവൃദ്ധിയോടെയും ജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്നും ആശംസിച്ചു. കൂടാതെ, തമിഴ്‌നാട്ടില്‍ താമസിക്കുന്ന എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രത്യേക ഓണാശംസ അറിയിച്ചു.

മലയാളികള്‍ ഇന്ന് ഉത്രാടം ആഘോഘിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും മലയാളികള്‍ക്ക് ഉത്രാട ദിന ആശംസകള്‍ നേര്‍ന്നിരുന്നു. ആദ്യമായി മുഖ്യമന്ത്രി പദത്തില്‍ എത്തിയ സ്റ്റാലിന്‍ നടപ്പാക്കിയ പല നടപടികളും ഇതിനോടകം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരിയ്ക്കുകയാണ്. അടുത്തിടെ നടന്ന ഒരു സര്‍വേ പ്രകാരം രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി സ്റ്റാലിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. സര്‍വേയില്‍ പങ്കെടുത്ത 42% പേരുടെ പിന്തുണയാണ് സ്റ്റാലിന് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് മൂന്നാം സ്ഥാനം ലഭിച്ചിരുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here