നീണ്ട ഇടവേളക്ക് ശേഷം ഓണം ആഘോഷിക്കാൻ എലവഞ്ചേരി തറവാട്ടിൽ എത്തി ശശി തരൂർ

നീണ്ട ഇടവേളക്ക് ശേഷം നാട്ടിൽ ഓണം ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് ശശി തരൂർ എംപി. പാലക്കാട് എലവഞ്ചേരിക്കടുത്തെ അദ്ദേഹത്തിന്റെ മുണ്ടാരത്ത് തറവാട്ടിലേക്കെത്തി കുടുംബത്തോടൊപ്പമാണ് അദ്ദേഹത്തിന്റെ ഓണാഘോഷം. ജനാതിപത്യ അവകാശങ്ങൾ ഹനിക്കപെട്ട അഫ്‌ഗാൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിചുള്ളതാണ് ഇത്തവണത്തെ ഓണമെന്ന് ശശി തരൂർ 24നോട് പറഞ്ഞു.
വിപുലമായ ആഘോഷത്തിന്റെയും ഓർമകളുടെയും ആവേശത്തിൽ മധുരമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ശശി തരൂർ.എവിടെയായാലും ഓണം ആഘോഷിക്കും ന്യൂ യോർക്ക് ഐക്യരാഷ്ര സഭയിൽ പ്രതിനിധിയായിരിക്കവേ വിയന്നയിലും ജെനീവയിലെയും നടന്ന ഓണാഘോഷ പരിപാടികളെ പറ്റി അദ്ദേഹം വിശദികരിച്ചു. പുത്തരി ചടങ്ങ് കുടുംബത്തോടൊപ്പമാണ് ആഘോഷിച്ചിട്ടുള്ളത്.പുത്തരിയൂണിന് നേതൃത്വം കൊടുത്തതിനെ കുറിച്ചും തരൂർ മനസു തുറന്നു.
കഴിഞ്ഞ 20 വർഷത്തോളം അഫ്‌ഗാൻ ജനത വളരെ നല്ല രീതിയിലുള്ള ജീവിത സാഹചര്യം പുലർത്തി വന്നിരുന്നു, പക്ഷെ ഇപ്പോഴത്തെ സാഹചര്യം മാറി.മതമോ ജാതിയോ നോക്കാതെ എല്ലാ അഭയാർഥികളെയും രക്ഷിക്കുക എന്ന കാഴ്ചപ്പാടാവണം ഇന്ത്യ സ്വീകരിക്കേണ്ടത്.അഫ്‌ഗാൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിചുള്ളതാണ് ഇത്തവണത്തെ ഓണമെന്നും ശശി തരൂർ പറഞ്ഞു.
തരൂരിന്റെ ഓണാഘോഷത്തിൽ പങ്കെടുത്ത് 24 ന്യൂസ് പ്രതിനിധി ശ്രീജിത്ത് ശ്രീകുമാരൻ തയ്യാറാക്കിയ റിപ്പോർട്ട് കാണാം.
Story Highlights: help cell for college students