Advertisement

നിർധനരായ കാൻസർ രോഗികൾക്കൊപ്പം ഓണമാഘോഷിച്ച് ഉമ്മൻ‌ചാണ്ടി

August 21, 2021
1 minute Read

നിർധനരായ കാൻസർ രോഗകികൾക്കൊപ്പമാണ് കഴിഞ്ഞ 5 വർഷമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓണം ആഘോഷിക്കാറുള്ളത്.ഇത്തവണയും അതിന് മാറ്റം വന്നിട്ടില്ലെന്ന് ഓണവിശേഷങ്ങൾ പങ്കുവെച്ച് ഉമ്മൻ‌ചാണ്ടി ട്വന്റിഫോറിനൊട് പറഞ്ഞു. പൂജപ്പുരയിലെ പുതുപ്പള്ളി ഹൗസിലാണ് നിർധനരായ കാൻസർ രോഗകികൾക്കൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓണം ആഘോഷിച്ചത്. കഴിഞ്ഞ 5 വർഷമായി ഓണപ്പുടവ നൽകിയും സംഭാവനകൾ നൽകിയുമാണ് ഉമ്മൻചാണ്ടി ഓണം ആഘോഷിക്കുക.

Read Also: ആദ്യം കിട്ടിയ ചെറുവേഷങ്ങൾ കുടുംബത്തിന് നാണക്കേടായി; ആദ്യ പ്രതിഫലം 15 രൂപയും; ഇന്നസെന്റ് എന്ന താരം വളർന്നത് കഷ്ടതകളിലൂടെ

‘സമൂഹത്തിൽ ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്നത് ആരോഗ്യരംഗത്ത് പ്രശ്നങ്ങളുള്ള ആളുകളാണ് പ്രത്യേകിച്ച് കാൻസർ രോഗികൾ.ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കൊപ്പം ഓണം അക്ഷോഷിക്കുന്നത് സന്തോഷമാണ് കൂടാതെ അവർക്കു വേണ്ട സാമ്പത്തിക സഹായവും നൽകി വരുന്നു ഉമ്മൻ‌ചാണ്ടി പറഞ്ഞു.

അബുദാബി വീക്ഷണം ഇന്ദിര ഗാന്ധി ഫോറം നടത്തിവരുന്ന പരിപാടിയുടെ ഭാഗമായാണ് ഈ ഓണാഘോഷ ചടങ്ങ്. തിരുവനന്തപുരത്തെ പരിപാടികൾ കഴിഞ്ഞാലുടൻ കോട്ടയത്തേക്ക് പോകും.അദ്ദേഹത്തോടൊപ്പം കുടുംബാംഗങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി പങ്കെടുത്തു.23 ഓളം കാൻസർ രോഗികളാണ് അദ്ദേഹത്തോടൊപ്പം ഓണാഘോഷത്തിൽ പങ്കെടുത്തത്.

ഞങ്ങളുടെ തിരുവനന്തപുരം ബ്യുറോ റിപ്പോർട്ടർ അൽ അമീൻ തയ്യാറാക്കിയ വീഡിയോ കാണാം

Story Highlights: ‘House of Terrors’ Is Up For Sale, Wait Before You Think About Buying

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement