ഓണസദ്യയ്ക്ക് കൂടുതൽ മധുരം പകരാൻ നേന്ത്രപ്പഴം പ്രഥമൻ ഐസ്ക്രീം

മലയാളികൾക്ക് ഓണത്തിന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് മധുരം. മധുരമില്ലാത്ത ആഘോഷങ്ങളില്ല നമുക്ക്. ഓണസദ്യയിൽ മധുരം നിറയ്ക്കാൻ പായസമല്ലാതെ ഒരു വ്യത്യസ്തമായ രുചി പരിചയപ്പെടാം. നേന്ത്രപ്പഴവും നേന്ത്രപ്പഴങ്ങൾ കൊണ്ടുള്ള വിഭവങ്ങളും ഓണത്തിന് ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ്. നേന്ത്രപ്പഴം പ്രഥമൻ ഐസ്ക്രീം ഓണത്തിന് തയാറാക്കി നോക്കിയാലോ.
ചേരുവകൾ
- നേന്ത്രപ്പഴം – 1
- നെയ്യ് – 3-4 ടേബിൾ സ്പൂൺ
- പനംചക്കര – 1/4 കപ്പ്
- ശർക്കര – 150 ഗ്രാം
- വെള്ളം – 1/4 കപ്പ്
- ഒന്നാം പാൽ – 1 കപ്പ്
- കശുവണ്ടി – 1/2 കപ്പ്
- രണ്ടാം പാൽ – 1/4 കപ്പ്
- ഏലക്ക – 1/2 ടീ സ്പൂൺ
- ചുക്ക് പൊടി – 1/2 ടീ സ്പൂൺ
- തേങ്ങാക്കൊത്ത് – ഒരു പിടി
- നെയ്യ് – ആവശ്യത്തിന്
Read Also : പായസ മധുരമില്ലാതെ എന്ത് ഓണസദ്യ; നാല് വ്യത്യസ്ത പായസ രുചികൾ
തയാറാക്കുന്ന വിധം
നേന്ത്രപ്പഴം പുഴുങ്ങി നാരുകളും കുഴുവും കളഞ്ഞ് ഉടച്ച് എടുക്കുക. ഒരു ഉരുളിയിലോ ചുവട് കട്ടിയുള്ള പാത്രത്തിലോ നെയ്യ് ചൂടാക്കി നേന്ത്രപ്പഴം ചേർത്ത് വരട്ടുക. മുക്കാൽ പാകമാകുമ്പോൾ പനംചക്കര ചേർത്ത് വരട്ടിയെടുക്കണം. ശേഷം ശർക്കരയും വെള്ളവും ചേർത്ത് ഒരു പാനിൽ ചേർത്ത് ചൂടാക്കി ഉരുക്കി എടുക്കുക. പഴം വഴട്ടിയത് തണുത്താൽ, ശർക്കര ഉരുക്കിയതും, ബാക്കി ചേരുവകളും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. നന്നായി അടിച്ചെടുത്ത മിശ്രിതം ഒരു പാത്രത്തിൽ ഒഴിച്ച് 6-8 മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കണം. തണുത്ത മിശ്രിതം ഐസ്ക്രീം മേക്കറിൽ ഒഴിച്ച് 20 മിനിറ്റ് കറക്കി എടുക്കുക. ഒരു ഫ്രീസർ സേഫ് പാത്രത്തിൽ ഒഴിച്ച് ഫ്രീസറിൽ സൂക്ഷിക്കാം. ഐസ്ക്രീം സ്കൂപ് ചെയ്ത് സർവേ ചെയ്യാൻ തയാർ. ആവശ്യമെകിൽ തേങ്ങാക്കൊത്ത് നെയ്യിൽ വറുത്ത് ഐസ്ക്രീമിന് മുകളിൽ അലങ്കരിക്കാവുന്നതാണ്.
ഐസ്ക്രീം മേക്കറിലെങ്കിൽ ഫ്രീസറിൽ നിന്ന് 1-2 മണിക്കൂർ ഇടവിട്ട് പുറത്തെടുത്ത് മിക്സിയിലോ ബ്ലെൻഡറിലോ അടിച്ചെടുത്തൽ മതിയാകും. പനംചക്കരയ്ക്ക് പകരം ശർക്കര ഉപയോഗിക്കാവുന്നതാണ്.
Story Highlight: Payasam Icecream recipe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here