ഓണ ദിവസത്തിലും ഔദ്യോഗിക പരിപാടികൾ മാറ്റിവെക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ

ഓണ ദിവസത്തിലും ഔദ്യോഗിക പരിപാടികൾ മാറ്റിവെകാറില്ലെന്ന് മന്ത്രി സജി ചെറിയാൻ. വിദ്യാർത്ഥി രാഷ്ട്രീയം മുതലെ ഓണത്തിന് വീട്ടിൽ ഒത്തുചേരും. വീട്ടിൽ അമ്മയുള്ളത് കൊണ്ട് സമയം കിട്ടുംമ്പോൾ ആഘോഷങ്ങളിൽ പങ്കുചേരും. ഇത്തവണ കുടുംബവുമൊത്താണ് ഓണാഘോഷമെന്നും സജി ചെറിയാൻ 24 നോട് പ്രതികരിച്ചു.
ഓണസദ്യയ്ക്ക് ഒപ്പം മീനും വേണം എന്ന നിർബന്ധക്കാരനാണ് സജി ചെറിയാൻ, മന്ത്രിയായാലും അടുക്കളയിൽ പാചകത്തിന് നേതൃത്വവും നൽകാറുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യയും പ്രതികരിച്ചു.
പാർട്ടി ഏത് ചുമതല എൽപിച്ചാലും അത് കൃത്യമായി അച്ചടക്കത്തോടെ നിർവഹിക്കണം,സംഘടനാപരമായ തീരുമാനങ്ങൾ പക്വതയോടെ നടപ്പിലാക്കണമെന്നും മന്ത്രി സജി ചെറിയാൻ ചൂണ്ടിക്കാട്ടി. കേരളം ഒരു പ്രതിസന്ധി ഘട്ടത്തിലാണ് ഓണം ആഘോഷിക്കുന്നത് പക്ഷെ കേരളത്തിലെ ഇടതുപക്ഷ ജനാതിപത്യ ഗവൺമെന്റും മുഖ്യമന്തിയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മഹാമാരിയെ അതിജീവിക്കാൻ കൂട്ടായി പ്രവർത്തിച്ചു.
ജനങ്ങൾക്ക് വളരെ സന്തോഷകരമായ ഓണം ആവട്ടെ ഇക്കൊല്ലവും എന്ന് അദ്ദേഹം ആശംസിച്ചു. കൂടാതെ ഓണം വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ ഇക്കോല്ലം ആഘോഷിക്കുക വരാൻപോകുന്ന സന്തോഷകരമായ ദിവസങ്ങൾക്ക് സാക്ഷ്യം വഹിക്കുക. എല്ലാവർക്കും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഓണം ആവട്ടേയെന്ന് മന്ത്രി ആശംസിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here