‘സിനിമയും രാഷ്ട്രീയവും’ സൗഹൃദം പങ്കുവെച്ച് ഷാഫിയും ഉണ്ണിയും

ഓണക്കാലത്തെ സിനിമാവിശേഷങ്ങളും രാഷ്ട്രീയവും പങ്കുവെച്ച് ഉണ്ണിമുകുന്ദനും ഷാഫി പറമ്പിലും 24 നൊപ്പം. മലയാളത്തിലെ യുവ നടനാണ് ഉണ്ണി മുകുന്ദൻ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് 35 ഓളം മലയാളം ഇതര ഭാഷ സിനിമകളിൽ അഭിനയിച്ചുവരുകയാണ്.
കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ യുവജന വിഭാഗം നേതാവാണ് ഷാഫി പറമ്പിൽ നിലവിൽ 2011 മുതൽ പാലക്കാട് നിന്നുള്ള നിയമസഭാംഗവും 2020 മാർച്ച് മുതൽ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻ്റുമാണ് അദ്ദേഹം.
ഉണ്ണിമുകുന്ദൻ സിനമയിലേക്ക് വന്ന വഴി വിവരിച്ചായിരുന്നു ഇരുവരുടെയും ഓണകൂടിക്കാഴ്ച്ചയിലെ ആരംഭം. ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചാണ് സിനിമയിലേക്ക് എത്തിയത്. വെറുമൊരു 300 രൂപയുടെ ഷർട്ടുമിട്ടാണ് ലോഹി (സംവിധായകൻ ലോഹിത ദാസ്) സാറിനെ കാണാൻ പോയത്. കൃത്യ സമയത്ത് അദ്ദേഹത്തെ കണ്ടു നിയോഗം പോലെ അതൊരു വഴിത്തിരിവായി സിനിമയിലെത്തി.
പാർട്ടി നോക്കിയുള്ള രാഷ്ട്രീയമല്ല പിന്തുടരുന്നത് നേത്യത്വത്തിനേക്കാളും നേതാവിനെയാണ് കൂടുതലും പിന്തുടരാര് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഷാഫി പറമ്പിൽ കഴിഞ്ഞ ഇടപെട്ട പഞ്ചായത് ഗ്രൗണ്ടുകളുടെ ഇടപെടലിനെ പറ്റിയും ഉണ്ണി പ്രശംസിച്ചു. കുട്ടികളിലെ കായികം പ്രാത്സാഹിപ്പിക്കുകയാണ് ലക്ഷ്യം അതിനു വേണ്ട സഹായങ്ങൾ ചെയ്തത് കൊടുക്കുമെന്നും ഷാഫി പ്രതികരിച്ചു.
ആദ്യമായി കണ്ട സിനിമകളുടെ അനുഭവം ഇരുവരും പങ്കുവെച്ചു. ഉണ്ണിമുകുന്ദൻ സിനിമകൾ ഇഷ്ടപ്പെട്ടുതുടങ്ങിയത് പത്താം ക്ലാസ് കഴഞ്ഞത് മുതലാണ്,തിയേറ്റർ പോലുള്ള എക്സ്പീരിയൻസ് ഇപ്പോഴുള്ള പ്ലാറ്റ് ഫോമിന് പറ്റില്ല. ഷാഫിപറമ്പിൽ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യ സിനിമ കാണുന്നത് അതും പാലക്കാട് പ്രിയദർശിനിയിൽ നിന്നും ‘ജനാധിപത്യം’.അടുത്ത ഓണമെങ്കിലും തിയേറ്ററിൽ നിന്നും സിനിമ കാണാൻ സാധിക്കട്ടെ എന്നും പ്രതീക്ഷിക്കാം എന്നും ഇരുവരും പറഞ്ഞു.
കൂടുതൽ സിനിമ രാഷ്ട്രീയ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും കാണാം 24 തയ്യാറാക്കിയ വീഡിയോയിലൂടെ
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here