തിരുവനന്തപുരത്ത് യുവതിയെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരത്ത് യുവതിയെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവല്ലം നിരപ്പിൽ സ്വദേശി രാജി (40) ആണ് മരിച്ചത്. അയൽവാസിയായ ഗിരീഷനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു.
Read Also : ജമ്മു കാശ്മീരിൽ ഭീകരാക്രമണം; അപ്നി പാർട്ടി നേതാവിനെ ഭീകരർ വെടിവെച്ചു കൊലപ്പെടുത്തി
ഉത്രാടദിനമായ ഇന്നലെ രാത്രിയോടെയാണ് സംഭവം. കുടുംബ വഴക്കിനെത്തുടർന്ന് അയൽവാസിയായ ഗിരീഷ് രാജിയെന്ന 40കാരിയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ച് ഗിരീഷ് കൊലപ്പെടുത്തി എന്നാണ് പ്രാധമിക നിഗമനം. ഇരുവരും തമ്മിൽ മുൻപും തർക്കവും വഴക്കും പതിവായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Story Highlight: thiruvananthapuram murder
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here