Advertisement

കാബൂളിൽ നിന്ന് 220 ഇന്ത്യൻ പൗരന്മാർ രാജ്യത്ത് തിരികെയെത്തി

August 22, 2021
1 minute Read
220 indians from kabul

കാബൂളിൽ നിന്ന് 220 ഇന്ത്യൻ പൗരന്മാരുമായുള്ള രണ്ട് വിമാനങ്ങൾ ഡൽഹിയിലെത്തി. ദോഹ വഴി 136 പേരും തജികിസ്താൻ വഴി 87 പേരുമാണ് തിരികെയെത്തിയത്. തിരിച്ചെത്തിയ വിമാനത്തിൽ രണ്ട് നേപ്പാൾ പൗരന്മാരും ഉൾപ്പെടുന്നു.

അഫ്​ഗാനിസ്താനിലെ ഒഴിപ്പിക്കൽ ദൗത്യം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്നലെ താലിബാൻ തടഞ്ഞ് പരിശോധിച്ച 150 പേരെകൂടി ഇന്ന് ഇന്ത്യയിലെയ്ക്ക് കൊണ്ടുവരും. ഇതിനായുള്ള വിമാനവു ഇപ്പോൾ കാബൂളിൽ എത്തിയിട്ടുണ്ട്. ആശാവഹമായ പുരോഗതി ആണ് ഒഴിപ്പിയ്ക്കൽ നടപടിയിൽ ഉണ്ടായിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Read Also : കാബൂളിൽ ഇന്ത്യക്കാരെ തടഞ്ഞുവച്ചതായി റിപ്പോർട്ട്

കാബൂളിൽ ഇന്ത്യക്കാരെ തടഞ്ഞുവച്ചതായുള്ള റിപ്പോർട്ട് ഇന്നലെയാണ് പുറത്തുവന്നത്. 150 പേരെയാണ് താലിബാൻ തടഞ്ഞുവച്ചിരിക്കുന്നുവെന്നായിരുന്നു റിപ്പോർട്ട്. ഇതിൽ ഭൂരിഭാ​ഗവും ഇന്ത്യക്കാരാണ്. അതേസമയം വിദേശകാര്യമന്ത്രാലയം വാർത്ത ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യൻ പൗരന്മാരെ ബന്ദികളാക്കിയെന്ന വാർത്ത താലിബാനും തള്ളിയിരുന്നു.

Story Highlight: 220 indians from kabul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top