‘പുന്നെല്ലും പുത്തരിയും’ ചടങ്ങിന് നേതൃത്വം നൽകിയാണ് ധർമജൻ ബോൾഗാട്ടി ഓണത്തെ വരവേറ്റത്

പുന്നെല്ലും പുത്തരിയും എന്ന വ്യത്യസ്തമായ ചടങ്ങിന് നേതൃത്വം നൽകിയാണ് സിനിമാ താരം ധർമജൻ ബോൾഗാട്ടി ഓണത്തെ വരവേറ്റത്. കാലങ്ങളായി കുടുംബത്തിൽ നടത്തി വരുന്ന ചടങ്ങാണ് പുന്നെല്ലും പുത്തരിയും. പുത്തൻ കൊടിയും അരിയും കുടുംബത്തിലെ അംഗങ്ങൾക്ക് ഗ്രഹനാഥൻ നൽകുന്ന ചടങ്ങാണ്.
പുന്നെല്ലും പുത്തരിയും കഴിയുമ്പോൾ ഓണക്കോടി കൊടുക്കും വീട്ടിലെ കരണവന്മാരാണ് കോടി കൊടുക്കാറുള്ളത് എന്ന് ചടങ്ങിനെ പറ്റി ധർമ്മജന്റെ ‘അമ്മ വിവരിച്ചു .സിനിമയ്ക്ക് എത്തിയതിന് മുൻപെന്നോ ശേഷമെന്നോ ഇല്ല ഓണം അച്ഛൻ പഠിപ്പിച്ചു തന്ന പാഠങ്ങളുണ്ട് അതിപ്പോഴും പിൻതുടർന്നുകൊണ്ടിരിക്കുന്നു.കോടി കൊടുക്കൽ ചടങ്ങ് മുടങ്ങിയിട്ടില്ല എന്നും ധർമജൻ 24 നോട് പറഞ്ഞു. കൂടാതെ കുടുംബത്തോടൊപ്പം ഓണപ്പാട്ടും പാടിയാണ് ധർമജൻ മലയാളികൾക്ക് ഓണാശംസകൾ നേർന്നത്.
24 കൊച്ചി പ്രധിനിധി തയ്യാറാക്കിയ വിഡിയോ കാണാം
Story Highlights: This video clip from ‘The Bear’ film was not nominated for the Guinness Book of World Records