റദ്ദാക്കിയ എയര്‍ ഇന്ത്യ വിമാനം കൊച്ചിയില്‍ നിന്ന് നാളെ പുറപ്പെടും

കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം നാളെ രാവിലെ പുറപ്പെടും. ഇന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം യന്ത്രത്തകരാറിലായതിനെ തുടര്‍ന്നാണ് റദ്ദാക്കിയത്.
ഇന്ന് പുലര്‍ച്ചെ 3.30 ന് എത്തിച്ചേര്‍ന്ന എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 1.30 ന് പുറപ്പെടേണ്ടതായിരുന്നു. സാങ്കേതിക തകരാര്‍ മൂലം വിമാനം റദ്ദുചെയ്തതോടെ 120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ടേക്ക് ഓഫ് സമയം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടതോടെ ഒരു അറിയിപ്പ് പോലും ലഭിക്കാത്തതിനാല്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
Read Also : സംസ്ഥാനത്ത് ഇന്ന് 10,402 പേര്‍ക്ക് കൊവിഡ്; ടിപിആര്‍;16.41; മരണം 66
വൃദ്ധരായവരും കുട്ടികളും രോഗികളും പ്രായമായവരും അടക്കം കുടുങ്ങിക്കിടക്കുന്നവരില്‍ ഉണ്ടെന്നും വിമാനം വൈകിയതിനെക്കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചില്ലെന്നുമായിരുന്നു യാത്രക്കാരുടെ പരാതി.
Story Highlight: ari india service cancelation