ഇസ്രയേല്‍ ഗാസ അതിർത്തിയിൽ വീണ്ടും സംഘർഷം: വെടിവയ്പ്പിൽ 41 പേർക്ക് പരുക്ക്

ഇസ്രയേല്‍ ഗാസ അതിർത്തിയിൽ വീണ്ടും സംഘർഷം.സംഘർഷം ഇസ്രയേല്‍ സൈന്യത്തിനെതിരായ പ്രതിഷേധത്തിനിടെ. വെടിവയ്പ്പിൽ 41 പേർക്ക് പരുക്ക്. 52 വര്‍ഷം മുൻപ് നടന്ന മസ്ജിദുല്‍ അഖ്സ തീവയ്പ്പിന്‍റെ ഓര്‍മ പുതുക്കി ഹമാസ് നടത്തിയ സമരത്തിനു നേരെ നടന്ന ആക്രമണത്തില്‍ നിരവധി കുട്ടികളുള്‍പ്പെടെ 41 പലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരുടെ നില അതിഗുരുതരമാണ്. ഒരു ഇസ്രയേല്‍ സൈനികനും പരിക്കേറ്റു.
കനത്ത സൈനിക സുരക്ഷയുള്ള അതിര്‍ത്തിയിലാണ് ഹമാസ് പ്രതിഷേധം സംഘടിപ്പിച്ചത്. നൂറുകണക്കിന് പേര്‍ സംഘടിച്ച പ്രകടനത്തിനിടെ ചിലര്‍ അതിര്‍ത്തി ലക്ഷ്യമിട്ട് കല്ലുകളെറിഞ്ഞു. ഇതോടെ, ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
മസ്ജിദുല്‍ അഖ്സയിലെ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കും ഗാസയില്‍ നടത്തിയ കനത്ത ബോംബുവര്‍ഷത്തിനും മൂന്നു മാസം പൂര്‍ത്തിയാകുന്നതിനിടെയാണ് വീണ്ടും ആക്രമണം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here