Advertisement

ഇസ്രയേല്‍ ഗാസ അതിർത്തിയിൽ വീണ്ടും സംഘർഷം: വെടിവയ്പ്പിൽ 41 പേർക്ക് പരുക്ക്

August 22, 2021
0 minutes Read

ഇസ്രയേല്‍ ഗാസ അതിർത്തിയിൽ വീണ്ടും സംഘർഷം.സംഘർഷം ഇസ്രയേല്‍ സൈന്യത്തിനെതിരായ പ്രതിഷേധത്തിനിടെ. വെടിവയ്പ്പിൽ 41 പേർക്ക് പരുക്ക്. 52 വര്‍ഷം മുൻപ് നടന്ന​ മസ്​ജിദുല്‍ അഖ്​സ തീവയ്പ്പിന്‍റെ ഓര്‍മ പുതുക്കി ഹമാസ്​ നടത്തിയ സമരത്തിനു നേരെ നടന്ന ആക്രമണത്തില്‍ നിരവധി കുട്ടികളുള്‍പ്പെടെ 41 പലസ്​തീനികള്‍ക്ക്​ പരിക്കേറ്റിട്ടുണ്ട്​. രണ്ടുപേ​രുടെ നില അതിഗുരുതരമാണ്​. ഒരു ഇസ്രയേല്‍ സൈനികനും പരിക്കേറ്റു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കനത്ത സൈനിക സുരക്ഷയുള്ള അതിര്‍ത്തിയിലാണ്​ ഹമാസ്​ പ്രതിഷേധം സംഘടിപ്പിച്ചത്​. നൂറുകണക്കിന്​ പേര്‍ സംഘടിച്ച പ്രകടനത്തിനിടെ ചിലര്‍ അതിര്‍ത്തി ലക്ഷ്യമിട്ട്​ കല്ലുകളെറിഞ്ഞു. ഇതോടെ, ​ഇസ്രയേല്‍ ​സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.

മസ്​ജിദുല്‍ അഖ്​സയിലെ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കും ഗാസയില്‍ നടത്തിയ കനത്ത ബോംബുവര്‍ഷത്തിനും മൂന്നു മാസം പൂര്‍ത്തിയാകുന്നതിനിടെയാണ്​ വീണ്ടും ആക്രമണം.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top