പി കെ ഫിറോസൊക്ക ചെയ്ത് കാട്ടാവുന്നത് അങ്ങ് കാട്ടിക്കോ; മറുപടിയുമായി പി വി അന്‍വര്‍

പി.കെ ഫിറോസിന്റെ പരാമര്‍ശത്തിന് മറുപടി നല്കി പി വി അന്‍വര്‍ എംഎല്‍എ. നിഗൂഡതയുള്ള വ്യക്തിയെന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പരാമര്‍ശത്തിനാണ് സമൂഹമാധ്യമത്തിലൂടെ എംഎല്‍എ മറുപടി നല്‍കിയത്.pk firos-pv anwar
‘അതെ. ഡോണാണ്. പികെ ഫിറോസൊക്കെ ചെയ്ത് കാട്ടാവുന്നത് അങ്ങ് കാട്ടിക്കോ. എനിക്ക് വീണ്ടും ലീഗാണ്. എന്നായിരുന്നു അന്‍വറിന്റെ പ്രതികരണം.
‘പി വി അന്‍വറിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ എല്ലാം ദുരൂഹമാണ്. പ്രവര്‍ത്തനങ്ങളെ കുറിച്ചൊന്നും പറയാനില്ല. ഒരുപാട് നിഗൂഡതയുള്ള വ്യക്തിയാണ് അദ്ദേഹം. വ്യവസായിയെ കബളിപ്പിച്ചതും പരിസ്ഥിതിയെ തകര്‍ത്തുകൊണ്ട് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും കൊലപാതക കേസും ഒക്കെ അതിനുദാഹരണങ്ങളാണ്. ഒരു ഫ്യൂഡല്‍ മനോഭാവനമുള്ള വ്യക്തിയാണ് അന്‍വര്‍. ഇപ്പോള്‍ ആഫ്രിക്കയില്‍ പോയതില്‍ ആളുകള്‍ക്ക് സംശയുമുണ്ടെങ്കില്‍ അവരെ കുറ്റപ്പെടുത്താനാകില്ല. മറ്റൊരു രാജ്യത്ത് പോയി ജനങ്ങളെ സേവിക്കാനല്ല അദ്ദേഹത്തെ തെരഞ്ഞെടുത്തത്.നിയമസഭയിലാണ് അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകേണ്ടത്. നിയമനിര്‍മാണത്തില്‍ ഇടപെടുകയും ബില്ലുകള്‍ അവതരിപ്പിക്കുകയും വേണം. ചോദ്യങ്ങള്‍ ചോദിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. അത് എംഎല്‍എയുടെ മാത്രം പ്രിവിലേജ് അല്ല. പി വി അന്‍വര്‍ എംഎല്‍എയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് ഉത്തരവാദിത്തരാഹിത്യണെന്നുമായിരുന്നു ഫിറോസിന്റെ വാക്കുകള്‍.
നിലമ്പൂര്‍ മണ്ഡലത്തില്‍ അന്‍വര്‍ എംഎല്‍എയെ കാണാനില്ലെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെ പി വി അന്‍വര്‍ താന്‍ ആഫ്രിക്കയിലാണെന്നും നാട്ടിലെ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമൊരുക്കിയിട്ടാണ് വന്നതെന്നും പറഞ്ഞിരുന്നു. കല്യാണങ്ങള്‍ പോകലും വയറ് കാണലുമല്ല എന്റെ പണിയെന്നായിരുന്നു വിമര്‍ശനങ്ങള്‍ക്കുള്ള എംഎല്‍എയുടെ പ്രതികരണം.
Story Highlight: pk firos-pv anwar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here