സിപിഐഎം കണ്ണൂര്‍ ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

സിപിഐഎം കണ്ണൂര്‍ ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് ജില്ലാ സെക്രട്ടേറിയറ്റും നാളെ ജില്ലാ കമ്മിറ്റിയും യോഗം ചേരും. രാവിലെ പത്തുമണിക്ക് ചേരുന്ന യോഗത്തില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും. ബ്രാഞ്ച് സമ്മേളനങ്ങള്‍ അടക്കമുള്ള യോഗങ്ങള്‍ക്ക് തിയതി നിശ്ചയിക്കലാണ് പ്രധാന അജണ്ട.
അതേസമയം കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റില്‍ പി ജയരാജനും കെ പി സഹദേവനും തമ്മിലുണ്ടായ പെരുമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതിയെടുത്ത നടപടി സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്യും. സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ അടുത്ത മാസം രണ്ടാം വാരത്തോടൊയാണ് ആരംഭിക്കുക. തിയതികള്‍ ഇന്ന് ചേരുന്ന യോഗത്തിലാകും തീരുമാനിക്കുക. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ജില്ലാ സമ്മേളനങ്ങള്‍ നടക്കുക. കൊവിഡ് സാഹചര്യത്തില്‍ പ്രോട്ടോക്കോളുകള്‍ പാലിച്ചാകും യോഗങ്ങള്‍.
സിപിഐഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ എറണാകുളം ജില്ലയില്‍ വച്ചാണ് നടക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. അതിനിടെ സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ വച്ച് നടത്താനും കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായിരുന്നു.
ഏപ്രില്‍ രണ്ടാമത്തെ ആഴ്ചയാകും പാര്‍ട്ടി കോണ്‍ഗ്രസ്. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ തുടക്കത്തില്‍ തന്നെ കേരള ഘടനം ഈ ആവശ്യം മുന്നോട്ടുവച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് അനൗദ്യോഗിക ധാരണയാകുകയും ചെയ്തിരുന്നു.
Story Highlight: cpim meetings, kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here