Advertisement

മൂന്നാം ടെസ്റ്റിൽ ഡേവിഡ് മലാൻ കളിച്ചേക്കുമെന്ന സൂചന നൽകി ജോ റൂട്ട്

August 23, 2021
Google News 2 minutes Read
Joe Root Dawid Malan

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ ഡേവിഡ് മലാൻ കളിച്ചേക്കുമെന്ന സൂചന നൽകി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. മലാന് രാജ്യാന്തര ക്രിക്കറ്റിൽ ഒരുപാട് അനുഭവജ്ഞാനമുണ്ടെന്നും അത് തങ്ങളെ തുണയ്ക്കുമെന്നും റൂട്ട് പറഞ്ഞു. മൂന്നാം മത്സരത്തിനുള്ള ടീനിൽ നിന്ന് മോശം ഫോമിലുള്ള ഡോമിനിക് സിബ്ലിയും സാക്ക് ക്രോളിയും പുറത്തായിയിരുന്നു. ഇവരിൽ ഒരാൾക്ക് പകരമാണ് മലാൻ ടീമിലെത്തിയത്. (Joe Root Dawid Malan)

“ഡേവിഡ് മലാൻ ഞങ്ങൾക്ക് ആദ്യ സ്ഥാനങ്ങളിൽ ഒരുപാട് അനുഭവജ്ഞാനം നൽകും. ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹത്തിന് വലിയ പരിചയമില്ല. എങ്കിലും മലാൻ ഒട്ടേറെ രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സമ്മർദ്ദ ഘട്ടത്തെ അദ്ദേഹം മുൻപ് കൈകാര്യം ചെയ്തിട്ടുണ്ട്. കരിയറിൽ മലാൻ റെഡ് ബോൾ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അവിടെ അദ്ദേഹം നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ മലാന് വലിയ കാര്യങ്ങൾ സാധിക്കും.”- റൂട്ട് പറഞ്ഞു.

Read Also : ശർദ്ദുൽ താക്കൂർ പരുക്കിൽ നിന്ന് മുക്തനായി

അതേസമയം, ഇന്ത്യൻ പേസർ ശർദ്ദുൽ താക്കൂർ പരുക്കിൽ നിന്ന് മുക്തനായി. രണ്ടാം ടെസ്റ്റിനു മുന്നോടിയായാണ് താക്കൂറിൻ്റെ തുടഞരമ്പിനു പരുക്കേറ്റത്. അതുകൊണ്ട് തന്നെ ലോർഡ്സ് ടെസ്റ്റിൽ താക്കൂർ കളിച്ചിരുന്നു. ഇപ്പോൾ താരം പരുക്കിൽ നിന്ന് പൂർണമായും മുക്തനായെന്നും ടീം സെലക്ഷന് തയ്യാറാണെന്നും ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ അറിയിച്ചു.

25ന് ലീഡ്സിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. പരുക്ക് ഭേദമായെങ്കിലും താക്കൂർ ടീമിൽ കളിച്ചേക്കില്ല. കഴിഞ്ഞ മത്സരത്തിൽ വളരെ ഗംഭീരമായി പന്തെറിഞ്ഞ നാല് പേസർമാരെയാവും ഇന്ത്യ മത്സരത്തിൽ പരിഗണിക്കുക. പിച്ച് പരിഗണിച്ച് സ്പിന്നർ ആർ അശ്വിന് ടീമിൽ ഇടം നൽകിയേക്കാനും സാധ്യതയുണ്ട്.

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ നിന്ന് ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ് പുറത്തായിരുന്നു. തോളിനേറ്റ പരുക്കിനെ തുടർന്നാണ് താരം ലീഡ്സിൽ നടക്കുന്ന ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുക. താരം ടീമിനൊപ്പം തുടരും. നാലാം ടെസ്റ്റിൽ വുഡ് കളിക്കുമെന്നാണ് വിവരം. വുഡിനു പകരം സാഖിബ് മഹ്മൂദ് മൂന്നാം ടെസ്റ്റിൽ കളിച്ചേക്കും. താരത്തിൻ്റെ അരങ്ങേറ്റ ടെസ്റ്റാവും ഇത്. ഈ മാസം 25നാണ് മത്സരം ആരംഭിക്കുക.

Story Highlight: Joe Root Dawid Malan Test India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here