29
Sep 2021
Wednesday
Covid Updates

    ആർ സി ബ്രിഗേഡ് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് രമേശ് ചെന്നിത്തലയുടെ ഓഫീസ്

    ആർ സി ബ്രിഗേഡ് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് രമേശ് ചെന്നിത്തലയുടെ ഓഫീസ്. ചെന്നിത്തലയുടെ അറിവോടെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും പ്രവർത്തിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലയുടെ ഓഫീസ് വ്യക്തമാക്കി. വിവാദങ്ങൾക്ക് പിന്നിൽ ബോധപൂർവ്വം വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ചെന്നിത്തലയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

    Read Also :

    ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് ചെന്നിത്തല അനുകൂലികളുടെ വാട്സ് അപ് ചാറ്റ് പുറത്തായതിന് പിന്നാലെയാണ് വാട്സ് അപ് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് രമേശ് ചെന്നിത്തലയുടെ ഓഫീസ് അറിയിച്ചത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമെതിരായി ആർ സി ബ്രിഗേഡ് വാട്സ് ആപ് കൂട്ടായ്മയിൽ നടന്ന പടയൊരുക്കത്തിന്റെ പകർപ്പ് പുറത്തായതോടെയാണ് വിശദീകരണവുമായി ചെന്നിത്തലയുടെ ഓഫീസ് രം​ഗത്തെത്തിയത്.

    Read Also :

    കൂടാതെ ചെന്നിത്തലയുമായി ബന്ധമില്ലെന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ മകൻ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, യൂത്ത് കോൺ​ഗ്രസ് ഭാരവാഹികൾ എന്നിവർ അടങ്ങിയ വലിയ ഒരു വിഭാ​ഗം ആർസ് ബ്രി​ഗേഡ് വാട്സ് ആപ്പ് കൂട്ടായ്മയിലുണ്ട്.

    Story Highlights: Latha Mankeshkar, Birthday

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top