Advertisement

‘സ്‌കൂൾ മാനേജ്‌മന്റ് CPIM നിയന്ത്രണത്തിലുള്ളതല്ല, എന്തെങ്കിലും സംഭവം ഉണ്ടായാൽ ഉടൻ കലാപവുമായി ഇറങ്ങുകയല്ല വേണ്ടത്’: എം വി ഗോവിന്ദൻ

9 hours ago
Google News 1 minute Read

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നു. സ്‌കൂൾ മാനേജ്‌മന്റ് CPIM നിയന്ത്രണത്തിലുള്ളതല്ല, സ്‌കൂൾ മാനേജ്‌മന്റ് ജനകീയ സമിതി, സമിതിയിൽ പാർട്ടിക്കാരുമുണ്ടെന്ന് മാത്രമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഇതിൽ അനാവശ്യ വിവാദം ഉണ്ടാക്കുകയാണ് പ്രതിപക്ഷം. സംഭവത്തിൽ വീഴ്ച ഉണ്ടായെങ്കിൽ ആവശ്യമായ തിരുത്തൽ വരുത്തി മുന്നോട്ടു പോകണം. സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുകയാണ്. എന്തെങ്കിലും സംഭവം ഉണ്ടായാൽ ഉടൻ കലാപവുമായി ഇറങ്ങുകയല്ല വേണ്ടത്. എന്തെങ്കിലും വീഴ്ച ഉണ്ടെങ്കിൽ സർക്കാർ പരിശോധിക്കും.

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുവെന്ന വാര്‍ത്ത ആശ്വാസകരമാണ്. ശിക്ഷാവിധിയില്‍ നിന്ന് മുക്തി നേടാനുള്ള അവസരമാണ്. സംസ്ഥാന സര്‍ക്കാര്‍ മൂന്ന് തവണ വിദേശമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്ത് അയച്ചിരുന്നു. ലോക കേരളസഭയില്‍ അംഗങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. ആക്ഷന്‍ കൗണ്‍സില്‍ നിമിഷപ്രിയയുടെ മോചനത്തിനായി തുടര്‍ച്ചയായി ഇടപെട്ടു. കാന്തപുരം ഫലപ്രദമായ ഇടപെടല്‍ നടത്തി. തുടര്‍ ഇടപെടല്‍ നടത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

Story Highlights : mv govindan on kollam student death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here