ആർ സി ബ്രിഗേഡ് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് രമേശ് ചെന്നിത്തലയുടെ ഓഫീസ്

ആർ സി ബ്രിഗേഡ് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് രമേശ് ചെന്നിത്തലയുടെ ഓഫീസ്. ചെന്നിത്തലയുടെ അറിവോടെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും പ്രവർത്തിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലയുടെ ഓഫീസ് വ്യക്തമാക്കി. വിവാദങ്ങൾക്ക് പിന്നിൽ ബോധപൂർവ്വം വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ചെന്നിത്തലയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് ചെന്നിത്തല അനുകൂലികളുടെ വാട്സ് അപ് ചാറ്റ് പുറത്തായതിന് പിന്നാലെയാണ് വാട്സ് അപ് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് രമേശ് ചെന്നിത്തലയുടെ ഓഫീസ് അറിയിച്ചത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമെതിരായി ആർ സി ബ്രിഗേഡ് വാട്സ് ആപ് കൂട്ടായ്മയിൽ നടന്ന പടയൊരുക്കത്തിന്റെ പകർപ്പ് പുറത്തായതോടെയാണ് വിശദീകരണവുമായി ചെന്നിത്തലയുടെ ഓഫീസ് രംഗത്തെത്തിയത്.
കൂടാതെ ചെന്നിത്തലയുമായി ബന്ധമില്ലെന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ മകൻ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ എന്നിവർ അടങ്ങിയ വലിയ ഒരു വിഭാഗം ആർസ് ബ്രിഗേഡ് വാട്സ് ആപ്പ് കൂട്ടായ്മയിലുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here