പാലക്കാട് മരുത റോഡ് സഹകരണ ബാങ്ക് കവർച്ച; സ്വർണം വീണ്ടെടുത്ത് പൊലീസ്

പാലക്കാട് മരുത റോഡ് സഹകരണ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് 2.450 കിലോഗ്രാം സ്വർണം പൊലീസ് വീണ്ടെടുത്തു. സത്താറയിൽ വിവിധ സ്വർണ വ്യാപാരികളിൽ നിന്നുമാണ് പൊലീസ് സ്വർണം വീണ്ടെടുത്തത്.
പ്രതികൾ ഏഴ് കിലോയിലധികം സ്വർണം കവർച്ച ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. ബാക്കി സ്വർണം കണ്ടെത്താനായി അന്വേഷണ സംഘം മഹാരാഷ്ട്രയിൽ തുടരുകയാണ്.
Read Also : സഹകരണ റൂറല്‍ സൊസൈറ്റിയില്‍ വന്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് ഏഴര കിലോ സ്വര്‍ണവും 18000 രൂപയും
മരുത റോഡ് സഹകരണ റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലാണ് ഏഴര കിലോ സ്വർണവും 18000 രൂപയും കവർന്നത്. കോയമ്പത്തൂർ – മണ്ണുത്തി ദേശീയപാതയോരത്താണ് മരുത റോഡ് സഹകരണ റൂറൽ സൊസൈറ്റി ഓഫീസ്. ഷട്ടറിന്റെ പൂട്ടു തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് ലോക്കർ തകർത്ത ശേഷമാണ് സ്വർണ കവർച്ച. ലോക്കറിലെ ഇരുമ്പ് പാളികൾ മുറിച്ചാണ് മോഷണം നടത്തിയത്. സിസിടിവിയുടെ കേബിളുകൾ, അലാറം കേബിളുകൾ എന്നിവ മുറിച്ചതിന് ശേഷമാണ് പ്രതികൾ മോഷണം നടത്തിയത്. സിസി ടിവി ദൃശ്യങ്ങൾ ശേഖരിക്കുന്ന മെമ്മറി കാർഡും നഷ്ടപ്പെട്ടിരുന്നു.
Story Highlight: Palakkad co-operative bank Robbery