ഇനിയും കീഴടങ്ങാത്ത പഞ്ച്ശീർ ലക്ഷ്യമാക്കി താലിബാൻ

താലിബാന് മുന്നിൽ ഇനിയും കീഴടങ്ങാത്ത അഫ്ഗാനിസ്താനിലെ ഏക പ്രവിശ്യയായ പാഞ്ച്ശീര്‍ താഴ്വര ലക്ഷ്യമാക്കി താലിബാൻ. നൂറോളം പേരടങ്ങുന്ന താലിബാന്‍ സംഘം പാഞ്ച്ശീറിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്.
താലിബാന്‍ വിരുദ്ധ കോട്ടയായി അറിയപ്പെടുന്ന പ്രവിശ്യയാണ് പാഞ്ച്ശീര്‍ താഴ്വര . സമാധാന ചര്‍ച്ചകള്‍ക്കാണ് താല്‍പര്യമെന്നും താലിബാന്‍ യുദ്ധത്തിനൊരുങ്ങിയാല്‍ തിരിച്ചടിക്കുമെന്നും പാഞ്ച്ശീറിലെ താലിബാന്‍ വിരുദ്ധ സംഘടനാ നേതാവ് അഹ്മ്മദ് മസൂദ് പ്രതികരിച്ചു.
സോവിയറ്റ്-അഫ്ഗാൻ യുദ്ധം മുതൽ പ്രതിരോധത്തിന്‍റെ നാടായി തുടരുകയായിരുന്നു പാഞ്ച്ശീർ. മറ്റ് പ്രവിശ്യകളെല്ലാം താലിബാൻ കീഴടക്കിയെങ്കിലും പഞ്ച്ശീറിലേക്ക് പ്രവേശിക്കാൻ അവർക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല.
Read Also : താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ച് ജി-7 രാജ്യങ്ങൾ
1996 ൽ രൂപം കൊണ്ട ‘വടക്കൻ സഖ്യം’ ചെറുത്തുനിൽപ്പിന്റെ ആസ്ഥാനമാക്കിയ പാഞ്ച്ശീർ ഇന്നും തലയുയർത്തി നിൽക്കുന്നു. താലിബാൻ വന്നിട്ടും കെയർടേക്കർ പ്രസിഡന്റെന്ന് സ്വയം അവകാശപ്പെടുന്ന ഒന്നാം വൈസ് പ്രസിഡന്റ് അമറുല്ല സാലിഹിന്റെ നാടു കൂടിയാണിത്.
Read Also : അഫ്ഗാനിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീം തുടരുന്നതിൽ താലിബാന് എതിർപ്പില്ല; വനിതാ ടീമിന്റെ കാര്യത്തിൽ അനിശ്ചിതത്വം
Story Highlight: The Taliban targeted Panjshir Valley
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here