Advertisement

ലങ്കൻ താരങ്ങളെ ടീമിലെത്തിച്ചത് അനുമതിയില്ലാതെ?; ആർസിബിക്ക് കുരുക്ക്

August 23, 2021
Google News 2 minutes Read
rcb srilanka ipl controversy

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പുതുതായി ടീമിലെത്തിച്ച ശ്രീലങ്കൻ താരങ്ങൾ ക്രിക്കറ്റ് ബോർഡിൻ്റെ അനുമതി തേടിയില്ലെന്ന് വെളിപ്പെടുത്തൽ. വനിന്ദു ഹസരങ്ക, ദുഷ്മന്ത ചമീര എന്നിവരെയാണ് ഐപിഎൽ രണ്ടാം പാദത്തിനു മുന്നോടിയായി ആർസിബി ടീമിലെത്തിച്ചത്. ഈ രണ്ട് താരങ്ങളും ഐപിഎലിൽ കളിക്കാനുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ല എന്നാണ് ശ്രീലങ്ക ക്രിക്കറ്റ് ബോർഡിനെ ഉദ്ധരിച്ച് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. (rcb srilanka ipl controversy)

താരങ്ങളുമായി ബെംഗളൂരു കരാർ ആയെന്ന കാര്യത്തെപ്പറ്റി അറിയില്ലെന്ന് ശ്രീലങ്ക ക്രിക്കറ്റ് സെക്രട്ടറി മോഹൻ ഡിസിൽവ പറഞ്ഞു. എൻഓസിക്ക് അപേക്ഷ സമർപ്പിച്ചാലേ അക്കാര്യത്തിൽ എന്തെങ്കിലും തീരുമാനം എടുക്കാൻ കഴിയൂ. അത് ഉണ്ടായിട്ടില്ല. താരങ്ങൾ അനുവാദം വാങ്ങിയിട്ടുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് ശീലങ്കൻ താരങ്ങളെയും ഒരു സിംഗപ്പൂർ താരത്തെയുമാണ് ആർസിബി പകരക്കാരായി ടീമിലെത്തിച്ചത്. ഇന്ത്യൻ പര്യടനത്തിനു പിന്നാലെ ചില ഐപിഎൽ ഫ്രാഞ്ചൈസികൾ ഹസരങ്കയെ ടീമിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നു. ഒടുവിൽ ബെംഗളൂരു ആണ് ഇതിൽ വിജയിച്ചത്. ഇന്ത്യക്കെതിരെ മികച്ച പ്രകടനം നടത്തിയെ ദുഷ്മന്തയെ പരിശീലകൻ രാഹുൽ ദ്രാവിഡ് പുകഴ്ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരം ആർസിബിയുമായി കരാറൊപ്പിട്ടത്. സിംഗപ്പൂർ ഓൾറൗണ്ടർ ടിം ഡേവിഡാണ് മൂന്നാമത്തെ താരം. 2017 മുതൽ ബിഗ് ബാഷ് ലീഗിൽ കളിക്കുന്ന താരമാണ് ടിം.

Read Also : ഐപിഎൽ രണ്ടാം പാദം: യുഎഇയിൽ ബട്‌ലർ എത്തില്ല; പകരം ഗ്ലെൻ ഫിലിപ്സ്

ന്യൂസീലൻഡ് താരങ്ങളായ ഫിൻ അലൻ, സ്കോട്ട് കുഗ്ഗൾജെയിൻ എന്നിവർ ബംഗ്ലാദേശിനെതിരായ ടീമിൽ ഉൾപ്പെട്ടിരിക്കുകയാണ്. ഓസ്ട്രേലിയയുടെ ആദം സാമ്പ, ഡാനിയൽ സാംസ്, കെയിൻ റിച്ചാർഡ്സൺ എന്നീ താരങ്ങൾ സ്വയം പിന്മാറിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആർസിബി പകരക്കാരെ ടീമിലെത്തിച്ചത്.

അതേസമയം, ടീം പരിശീലക സ്ഥാനത്തുനിന്ന് സൈമൺ കാട്ടിച്ചിനെ നീക്കി. ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയിരുന്ന മൈക്ക് ഹെസൻ ആവും രണ്ടാം പാദത്തിൽ ആർസിബിയെ പരിശീലിപ്പിക്കുക.

സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.

Story Highlight: rcb srilanka players ipl controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here