Advertisement

മെസി ഉണ്ടായിരുന്നപ്പോൾ എതിരാളികൾ ഞങ്ങളെ കൂടുതൽ ഭയപ്പെട്ടിരുന്നു: കോമാൻ

August 23, 2021
Google News 2 minutes Read
Ronald Koeman fear Messi

സൂപ്പർ താരം ലയണൽ മെസി ടീമിലുണ്ടായിരുന്നപ്പോൾ തങ്ങളെ എതിരാളികൾ കൂടുതൽ ഭയപ്പെട്ടിരുന്നു എന്ന് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ പരിശീലകൻ റൊണാൾഡ് കോമാൻ. ബാഴ്സലോണക്ക് മാനസികമായി എതിരാളികൾക്ക് മേലുണ്ടായിരുന്ന മുൻതൂക്കം മെസി പോയതോടെ ഇല്ലാതായി. മെസി ഉണ്ടായിരുന്നപ്പോൾ എതിർ ടീമുകൾ ബാഴ്സയെ കൂടുതൽ ഭയപ്പെട്ടിരുന്നു എന്നും കോമാൻ പറഞ്ഞു. (Ronald Koeman fear Messi)

“നമ്മൾ സംസാരിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെക്കുറിച്ചാണ്. അദ്ദേഹം ഉണ്ടായിരുന്നപ്പോൾ എതിർ ടീമുകൾ ബാഴ്സയെ കൂടുതൽ ഭയപ്പെട്ടിരുന്നു, എന്നാൽ ഇപ്പോഴങ്ങനെയല്ല. ​ഗ്രൗണ്ടിലെ മെസിയുടെ അസാന്നിധ്യം ഞങ്ങളെ ബാധിക്കുന്നുണ്ട്. മെസിക്ക് പന്ത് പാസ് ചെയ്താൽ അദ്ദേഹം അത് നഷ്ടപ്പെടുത്തില്ലെന്ന് ഉറപ്പായിരുന്നു.”- കോമാൻ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ലീഗിലെ രണ്ടാം മത്സരത്തിൽ അത്‌ലറ്റിക് ബിൽബാവോ ബാഴ്സയെ സമനിലയിൽ തളച്ചിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു. ഇനിഗോ മാർട്ടിനസ് ബിൽബാവോക്കായി സ്കോർ ചെയ്തപ്പോൾ ഈ സീസണിൽ ക്ലബിലെത്തിയ ഡച്ച് ഫോർവേഡ് മെംഫിസ് ഡിപായ് ആണ് ബാഴ്സയുടെ സമനില ഗോൾ കണ്ടെത്തിയത്.

Read Also : ഡിപായ് രക്ഷകനായി; അത്‌ലറ്റിക് ബിൽബാവോക്കെതിരെ സമനില പിടിച്ച് ബാഴ്സ

അഞ്ച് വർഷത്തെ കരാർ അംഗീകരിച്ച് 50 ശതമാനം വേതന ഇളവും അംഗീകരിച്ചതിനു പിന്നാലെയാണ് നാടകീയമായി മെസി ഇനി ക്ലബിൽ തുടരില്ലെന്ന് ബാഴ്സലോണ വ്യക്തമാക്കിയത്. കരാർ അംഗീകരിച്ചതിനെ തുടർന്ന് അതിൽ സംശയമുണ്ടെന്നും പരിശോധിക്കുമെന്നും ലാ ലിഗ പ്രസിഡൻ്റ് തെബാസ് വ്യക്തമാക്കിയിരുന്നു. ക്ലബിലേക്ക് പുതുതായി സൈൻ ചെയ്ത താരങ്ങളെയൊന്നും കളിക്കാനിറക്കാനാവില്ലെന്ന പ്രതിസന്ധി മുന്നിൽ നിൽക്കവേയാണ് വേതനം കുറച്ച് മെസി കരാർ അംഗീകരിക്കുന്നത്. എന്നാൽ, ഇതെല്ലാം അസ്ഥാനത്താക്കി ലാ ലിഗ ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങളിൽ കുടുങ്ങി മെസിയും ക്ലബും വേർപിരിയുകയായിരുന്നു.

ബാഴ്സലോണ വിട്ട ലയണൽ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജി യുമായി കരാറിലെത്തി. രണ്ട് വർഷത്തേക്കാണ് കരാർ. പ്രതിവർഷം 35 ദശലക്ഷം യൂറോയാണ് പ്രതിഫലം. മെസി 2023വരെയുള്ള പ്രാഥമിക കരാർ പിഎസ്ജിയിൽ ഒപ്പുവെച്ചു. അതിനു ശേഷം ഒരു വർഷത്തേക്ക് കൂടെ കരാർ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്. നെയ്മറിന്റെ സാന്നിദ്ധ്യമാണ് പിഎസ്ജിയിലേക്കുള്ള മെസ്സിയുടെ യാത്ര സുഗമമാകാൻ കാരണം. 30ആം നമ്പർ ജഴ്സിയാണ് മെസി ഫ്രഞ്ച് ക്ലബിൽ അണിയുക. 10ആം നമ്പർ ജഴ്സി വാഗ്ധാനം ചെയ്തിരുന്നെങ്കിലും അത് നിരസിച്ച മെസി 30ആം നമ്പർ തിരഞ്ഞെടുക്കുകയായിരുന്നു.

Story Highlight: Ronald Koeman opponents fear Messi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here